മുഖാതാർ ഉദരംപൊയിൽ

Schoolwiki സംരംഭത്തിൽ നിന്ന്

മുഖ്താർ ഉദരംപൊയിൽ

പൊതു വിദ്യാഭ്യാസ വകുപ്പ് ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന #വിദ്യാലയം_പ്രതിഭകളിലേക്ക്

എന്ന പരിപാടിയുടെ ഭാഗമായി വിദ്യാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ രണ്ടാമത്തെ സന്ദർശനം കാളികാവിലെ കഥാകാരനും, ചിത്രകാരനും, ചന്ദ്രിക ദിനപത്രത്തിലെ സബ് എഡിറ്ററുമായ മുഖ്താർ ഉദരംപൊയിലിന്റെ വീട്ടിലേക്കായിരുന്നു. ഹൃദ്യമായ സ്വീകരണമായിരുന്നു കുട്ടികൾക്കവിടെ ലഭിച്ചത്, ചിത്രകാരൻ എന്ന നിലയിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെങ്കിലും എഴുത്തിന്റെ മേഖലയാണ് തനിക്കേറെയിഷ്ടമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.പഠനകാലത്തെ വരയനുഭവങ്ങൾ, എഴുത്തനുഭവങ്ങൾ എന്നിവയൊക്കെ കുട്ടികളുമായി പങ്കുവെച്ചു. തന്റെ നോവലായ കള്ള രാമനും, വരച്ച ചിത്രങ്ങളും കുട്ടികൾക്ക്‌ പരിചയപ്പെടുത്തി. വിദ്യാർഥി പ്രതിനിധികളായ അഭിൻ കൃഷ്ണ,ശ്രീഷ്മ, എന്നിവർ ചേർന്ന് അദ്ദേഹത്തെ പൊന്നാടയണി

യിച്ചു.വിദ്യാലയത്തിൽ നിന്നും കൊണ്ടുവന്ന തൈ പ്രീതി ടീച്ചർ സമ്മാനമായി അദ്ദേഹത്തിന് നൽകി.തന്റെ വീട്ടിലെത്തിയ കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ ബാലമാസികകൾ സമ്മാനമായി നൽകിയാണ് അദ്ദേഹം മടക്കിയയച്ചത്.

"https://schoolwiki.in/index.php?title=മുഖാതാർ_ഉദരംപൊയിൽ&oldid=1747013" എന്ന താളിൽനിന്ന് ശേഖരിച്ചത്