മുത്തത്തി എസ് വി യു പി സ്കൂൾ/അക്ഷരവൃക്ഷം/ലോകം വിറയ്ക്കുന്നു

Schoolwiki സംരംഭത്തിൽ നിന്ന്
ലോകം വിറയ്ക്കുന്നു


 ലോകം വിറയ്ക്കുന്നു കൊറോണ തൻ ഭീതിയിൽ....

 അമ്മതൻ ചൈനയുടെ ഗർഭപാത്രം പിളർന്നു വന്ന നീ....

 പിച്ചവെച്ചതീ ഈ ഇറ്റലി നാട്ടിലും...

 മരണഭയം കാട്ടി നീ പാറി നീങ്ങുന്നുവോ...

 അടഞ്ഞു കിടക്കുന്നു ജീവിതം മൊത്തമായ്...

കേഴുന്നു മരണത്തിൻ ഭീതിയിൽ ജീവനായ്....

ഇന്ന് തൂണിലും തുരുമ്പിലും കൊറോണ ഇരിക്കുന്നു...

കരുതുക മരണം നിൻ നിഴലായി നടപ്പുണ്ട്......

സോപ്പ് ഉപയോഗിക്കുക കൈകൾ കഴുകുക.....

മാസ്ക് ഉപയോഗിക്കുക രോഗം തടയുക...

നയിക്കുക വൃത്തി വെടിപ്പുള്ള ജീവിതം...

മുറ്റത്തെ പ്ലാവിലെ ചക്ക ഞാൻ കണ്ടു...

മുറ്റത്തെ പൂവ് വിരിഞ്ഞതും കണ്ടു....

കൂടെ കളിക്കുവാൻ അച്ചാച്ചൻ അമ്മമ്മ...

 ചോറ് വാരിതരാൻ മുത്തശ്ശിയും കൂടെ...

ജാതി ഇല്ല മതമില്ല രാഷ്ട്രീയമോ ഇല്ല...

ഒരമ്മതൻ മക്കളായ് ഒരുമയോടെ പോകുന്നു..

തുരത്താം നമുക്കി മഹാമാരിയെ...

ഒരമ്മതൻ മക്കളായ് ചരിത്രം കുറിച്ചിടാം.
 

ആര്യക് ടി. പി
2 മുത്തത്തി എസ് വി യു പി സ്കൂൾമുത്തത്തി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത