മോറാഴ സെൻട്രൽ യു.പി. സ്ക്കൂൾ, മോറാഴ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മോറാഴ സെൻട്രൽ യു.പി.സ്കൂൾ 1940 സപ്തംബർ 15ൻറെ മോറാഴ സംഭവത്തെത്തുടർന്ന് അടച്ചുപൂട്ടപ്പെട്ട കൊമ്പഞ്ചാൽ എൽ.പി.സ്കൂളാണ് ഇന്നത്തെ മോറാഴ സെൻട്രൽ എ.യു.പി.സ്കൂളായി മാറിയത്. 1904ൽ അംഗീകാരം ലഭിക്കുകയും 1958ൽ യു.പി.സ്കൂളായി ഉയർത്തുകയും ചെയ്ത വിദ്യാലയത്തിന് 1973ൽ സ്ഥിരാംഗീകാരം ലഭിച്ചു. മാണിക്കോത്ത് ചന്തുക്കുട്ടി എഴുത്തച്ഛനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. മൺകട്ടകൾ കൊണ്ട് കെട്ടിയതും പുല്ലുമേഞ്ഞ മേൽക്കൂരയുള്ളതുമായ കെട്ടിടമായിരുന്നു ആദ്യം. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ. ഒ.വി.രാഘവൻ നമ്പ്യാരായിരുന്നു. സ്വാതന്ത്ര്യപുലരി വർഷത്തിൽ പതിനൊന്ന് ആൺകുട്ടികളും ആറ് പെൺകുട്ടികളും മാത്രമായിരുന്നു സ്കൂളിൽ ഉണ്ടായിരുന്നത്. ചിലിലെ വീട്ടിൽ ഉമ്മങ്ങ എന്ന ജാനകി ആയിരുന്നു ആദ്യ വിദ്യാർത്ഥിനി. 1958ൽ യു.പി.സ്കൂളായി ഉയർത്തുമ്പോൾ 158 കുട്ടികൾ ആണ് ഉണ്ടായിരുന്നത്. ഇപ്പോൾ 450 കുട്ടികളും 17 അധ്യാപകരും ഒരു ഓഫീസ് അറ്റൻഡറും ഉണ്ട്. ഭൗതിക സൗകര്യങ്ങൾ ആകർഷകമായ ഇംഗ്ലീഷ് തിയേറ്റർ ക്ലാസ്തല വായനാമൂല വൈദ്യുതീകരിച്ചതും ശിശുസൗഹൃദവുമായ ക്ലാസ് മുറികൾ സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ് ആകർഷകമായ പൂന്തോട്ടം കുട്ടികളുടെ പാർക്ക് നവീകരിച്ച പാചകപ്പുര വിശാലമായ കളിസ്ഥലം പൂർവ്വവിദ്യാർത്ഥികൾ സ്പോൺസർ ചെയ്ത സ്കൂൾ വാഹനം പുതിയ ബഹുനില കെട്ടിടം ശൗച്യാലയങ്ങൾ