മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ഇന്ത്യയിലെ ഏറ്റവും വലിയ യുവജന സംഘടനകളിൽ ഒന്നാണ് എൻ. സി. സി. പതിനഞ്ച് ലക്ഷത്തിൽപരം വിദ്യാർഥികൾ ഈ സംഘടനയിൽ അംഗങ്ങളാണ്. കര-വ്യോമ-നാവികസേനകളുടെ സംയുക്ത രൂപത്തിലുള്ള സേവന പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കുന്നതോടൊപ്പം അവരിൽ അച്ചടക്ക ബോധവും രാജ്യസ്നേഹവും വളർത്തുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം. സാമൂഹിക സേവനത്തിനു ഊന്നൽ നൽകിക്കൊണ്ട് വിദ്യാർത്ഥികളിൽ അച്ചടക്കവും സാഹസിക പ്രവർത്തനങ്ങളിൽ പരിശീലനവും നൽകി അവരെ വളർത്തിയെടുക്കുക എന്നതാണ് എൻ. സി. സി. കൊണ്ട് ഉദ്ദേശിക്കുന്നത്.എൻ. സി. സി. യുടെ ആപ്തവാക്യം 'ഒത്തൊരുമയും അച്ചടക്കവും' എന്നതാണ്. രാജ്യത്തെമ്പാടുമുള്ള എല്ലാ തലമുറയിലുംപെട്ട വിദ്യാർത്ഥികൾക്ക് എൻ. സി. സി. എക്കാലവും പ്രചോദനമാകുന്നു.

വിദ്യാർത്ഥികൾക്കിടയിൽ സ്വഭാവഗുണം , ധൈര്യം , സഹവർത്തിത്വം , അച്ചടക്കം , നേതൃത്വഗുണം , മതേതര മനോഭാവം, സാഹസിക മനോഭാവം , കായിക മനോഭാവം , സന്നധസേവന മനോഭാവം വളർത്താനും, നല്ലൊരു പൗരനാക്കി മാറ്റാനും,സംഘടിതവും പരിശീലനം സിദ്ധിച്ചതും പ്രോത്സാഹനം ലഭിച്ചതുമായ മനുഷ്യസമ്പത്തിനെ വാർത്തെടുക്കുവാനും ജീവിതത്തിലെ എല്ലാ മേഖലകളിലും നേതൃത്വഗുണം പ്രകടിപ്പിക്കുവാനും കഴിവുള്ളവരാക്കുക എന്നത് എൻ.സി.സി യുടെ ലക്ഷ്യങ്ങളാണ്. എൻ.സി.സി യിലൂടെ കുട്ടികൾക്ക്  ഗ്രേസ് മാർക്കുകളും, ബോണസ് പോയിൻ്റുകളും, സ്കോളർഷിപ്പുകളും കരസ്ഥമാക്കി മികച്ച വിജയം നേടാനും, ഉന്നത പഠനത്തിനു ശേഷം മികച്ച ജോലി സംമ്പാദിക്കാനും  സാധിക്കുന്നതാണ്. മർകസ് സ്കൂളിലെ ഉറുദു അധ്യാപകനായ ശ്രീ അഹമ്മദ് കെ വി നേത്രത്വം വഹിക്കുന്നു.

മർകസ് സ്കൂൾ എൻ. സി.സി കാഡറ്റ് ഉത്ഘാടനം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉത്ഘാടനം

മർകസ് സ്കൂൾ എൻ. സി . സി കാഡറ്റ് ഉദ്ഘാടനം. 

25/01/22ന് കാരന്തുർ മർകസ് എച് എസ് എസ് ൽ എൻ. സി. സി കാഡറ്റ് യൂണിറ്റ് സംസഥാന തുറമുഖ, മ്യൂസിയാം മന്ത്രി ശ്രീ അഹമ്മദ് ദേവർകോവിൽ ഉത്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പ്രഭാഷണം നടത്തി. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ പി അബ്ദുൽ നാസർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം എം ഹബീബ് നന്ദിയും പറഞ്ഞു.

എൻ.സി.സി ഓർമ്മ മരം

മർകസ് ഹയർ സെക്കന്ററി സ്‌കൂൾ മാനേജർ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് സെക്രട്ടറി ബാദുഷാ സഖാഫി പേർസണൽ സെക്രട്ടറി ആശിഖ് എന്നിവരിൽനിന്നും മർകസ്  ഹൈസ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ പി, എൻ.സി.സി ചുമതലയുള്ള ഉറുദു അധ്യാപകൻ അഹമ്മദ് കെ വി എന്നിവർ ചേർന്ന് അസമിൽ നിന്നും കൊണ്ടുവന്ന ഊദ് മരം സ്വീകരിച്ചു. സ്കൂളിൽ പുതുതായി ആരംഭിച്ച എൻ.സി.സി ആർമി വിങ്ങിന്റെ `ഓർമ്മ മരം' പദ്ധതിക്ക് കീഴിൽ സ്കൂൾ കോമ്പൗണ്ടിൽ നടാനുള്ള ചെടി നൽകിയിട്ടുള്ളത്.

എൻ സി സി  കരിയർ ഗൈഡൻസ് 

മർകസ് ഹയർസെക്കൻഡറി സ്കൂളിൽ എൻ സി സി  യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ മുഹമ്മദ് കോയ യുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മേജർ പങ്കജ് മെഡിക്കൽ ഓഫീസർ ആർമി റിക്രൂട്ടിങ് കോഴിക്കോട് ഉദ്ഘാടനം നടത്തി. സുബേദാർ മേജർ സതീഷ് കുമാർ, ആർമി ഓഫീസർമാരായ സത്യ ദാസ്, ബിൻറു കുമാർ, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഹബീബ് എം, അഷ്റഫ് കെ കെ, എന്നിവർ സംസാരിച്ചു. അബ്ദുൽ റഹീം ഓണത്ത് സ്വാഗതവും അഹ്മദ് കെ വി നന്ദിയും പറഞ്ഞു.


യൂനാനി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

കാരന്തൂർ മർകസ് ഹയർ സെക്കൻ്ററി സ്കൂൾ എൻ സി സി യുണിറ്റും മർകസ് യൂനാനി ഹോസ്പിറ്റലും സംയുക്തമായി ജൂലൈ 12ന് സൗജന്യ യൂനാനി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മർകസ് ബോയ്സ് സ്കൂളിൽ നടന്ന ക്യാമ്പിൽ അഞ്ഞൂറോളം പേർ  പങ്കെടുത്തു. കെ.പി മുഹമ്മദ് കോയയുടെ അധ്യക്ഷതയിൽ മർകസ് ഡയറക്ടർ ഹകീം നഹ ഉദ്ഘാടനം ചെയ്തു. ഡോ. യു.കെ ഷരീഫ്, സ്കൂൾ പിടിഎ വൈസ് പ്രസിഡൻ്റ് റഷീദ് കാരന്തൂർ, സംസാരിച്ചു. യൂനാനി ഹോസ്പിറ്റൽ മാനേജർ അബ്ദുൽ ജലീൽ സ്വാഗതവും യുനിറ്റ് എൻസിസി ഓഫീസർ അഹമ്മദ് കെ.വി നന്ദിയും പറഞ്ഞു.