മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്

മർകസ് ഹയർ സെക്കണ്ടറി സ്കൂൾ കാരന്തൂർ 2021-2022 വർഷത്തെ മികവാർന്ന പ്രവർത്തനങ്ങൾ .

ജീവാമൃതം

ലോകം വിറങ്ങലിച്ചു നിന്നു പോയ മഹാമാരി തുടർന്നാ വർത്തിക്കുന്ന ഘട്ടത്തിലാണ് പ്രകൃതിയുടെയും ജീവജാലങ്ങളുടേയും മനസ്സറിഞ്ഞ് കത്തുന്ന വേനലിൽ എൻ എസ് എസ് വളണ്ടിയർമ്മാർ ഒന്നാകെ ജീവാമൃതം എന്ന പരിപാടി സംഘടിപ്പിച്ച് പക്ഷികൾക്ക് ദാഹജലം കൊടുത്തു വ്യത്യസ്തതായർന്ന പരിപാടി കുട്ടികൾ വീടിന്റെ ചുറ്റുപാടുകളിൽ ദാഹജലമൊരുക്കി ഒന്നാകെ ഏറ്റെടുത്തു.

ഉപജീവനം

പാവപ്പെട്ട അഞ്ച് കുടുംബങ്ങൾക്ക് മുട്ടക്കോഴി വിതരണം നടത്തി ചുറ്റുമുള്ളവരെ ചേർത്തു പിടിക്കുക എന്ന മഹത്തായ ദൗത്യത്തിൽ പങ്കാളികളായ്. കരിഞ്ചോല മല വീട് നിർമ്മാണം ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട കരിഞ്ചോല മല നിവാസികൾക്ക് വീട് നിർമ്മിക്കുന്നതിന് സഹായം നൽകിയ പ്രവർത്തനം മാതൃകാപരമായിരുന്നു.

ഉദയം

കോവിഡ് കാലയളവിൽ തെരുവിൽ ഭക്ഷണമില്ലാതെ അലയുന്ന മനുഷ്യർക്ക് 2021 മെയ് മാസം 18 ന് ഭക്ഷണം വിതരണം ചെയ്തു വിദ്യാർത്ഥികൾ തങ്ങളുടെ ചെറിയ വിഹിതം കൊണ്ട് മഹനീയമായ പ്രവർത്തനം ഏറ്റെടുക്കുകയായിരുന്നു.

പ്രഭാകരണം

ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ വീട്ടിൽ പോയ് കണ്ട് നേരിട്ട് സംസാരിച്ച് അവർക്ക് സന്തോഷം പകരുന്ന നല്ല ദിനങ്ങളെ സമ്മാനിച്ച ക്യാമ്പയിനായിരുന്നു പ്രഭാകിരണം പദ്ധതി.

ഭരണഘടനയെ അറിയുക

ഭരണഘടനയെ അറിയുക എന്ന ക്യാമ്പയിൽ ഡിസംബർ 17ന് സംഘടിപ്പിച്ചു ഇങ്ങനെ വ്യത്യസ്തവും നൂതനവുമായ പരിപാടികളിലൂടെ മർകസ് Hss Nടs യൂണിറ്റ് ഏറ്റവും മികച്ച അധ്യയന വർഷത്തിലൂടെ കടന്നുപോയ്. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ക്യാമ്പസ്സ് ക്ലീനിങ്ങ് എല്ലാ ദിനാചരണങ്ങളിലും സംഘടിപ്പിച്ചു.

അതിജീവനം - 2021  സപ്തദിന ക്യാമ്പ്

മർകസ് ഹയർ സെക്കന്ററി സ്ക്കൂൾ എൻ.എസ്.എസ്  യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 26 മുതൽ  ജനുവരി 1 വരെ സപ്തദിന ക്യാമ്പ് നടത്തപ്പെട്ടു. ക്യാമ്പിന്റെ ഉദ്ഘാടനം ഡിസംബർ 26 ന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി നിർവഹിച്ചു. വിവിധങ്ങളായ പരിപാടികളാണ് ക്യാമ്പിന്റെ ഭാഗമായി ആസൂത്രണം ചെയ്തിരുന്നത്. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഉപകാരപ്രദമായ പരിപാടികൾ നല്ല രീതിയിൽ ക്യാമ്പിൽ നടത്തപ്പെട്ടു. ലഹരി വിരുദ്ധ ക്യാമ്പയ്ൻ, കലാപരിപാടികൾ,മഞ്ഞുരുക്കം, ക്യാമ്പസിൽ കൃഷിയിടം തെയ്യാറാക്കൽ, സമദർശൻ, ഹരിതം, സാമൂഹ്യ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ പങ്ക് തുടങ്ങിയ സെഷനുകൾ ക്യാമ്പിനെ ഊർജ്ജസ്വലമാക്കി. ജനുവരി ഒന്നാം തിയ്യതി സീറോ വെയ്സ്റ്റ് ക്യാമ്പസിന്റെ ഭാഗമായി നടത്തപ്പെട്ട ക്യാമ്പ് ക്ലീനിങ്ങോടെ സപ്തദിന ക്യാമ്പ് സമാപിച്ചു.

തനതിടം

സ്കൂൾ പരിസരത്ത് വാഴകൃഷി നടത്തി മികച്ച പ്രവർത്തനം നടത്തി. തനതിടം എന്ന പേരിൽ സ്കൂൾ ഗാർഡൻ ഒരുക്കി. പരിസര പ്രദേശത്തെ വീടുകളിൽ പച്ചക്കറി വിത്ത് വിതരണം ചെയ്തു ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായ് കാവലാൾ എന്ന പരിപാടി നടത്തി  ഇങ്ങനെ മഹാമാരി പെയ്തിറങ്ങുന്ന വർത്തമാനത്തിൽ പോലും ചുറ്റുമുള്ള ജനതയെ ചേർത്ത് നിർത്തുന്ന മഹനീയമായ പ്രവർത്തനങ്ങളിലൂടെയാണ് നാഷനൽ സർവ്വീസ് സ്കീം മർകസ് ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റിലെ വിദ്യാർത്ഥികൾ കടന്നു പോയത്.