മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

അലിഫ് അറബി ക്ലബ്.

ലോക അറബി ഭാഷാ ദിനം ആചരിച്ചു

മർകസ് ബോയ്സ് ഹൈസ്കൂളിൽ 2021 ഡിസംബർ 18 ലോക അറബി ഭാഷ ദിനത്തോടനുബന്ധിച്ച് അലിഫ് അറബിക് ക്ലബിന്റെ കീഴിൽ ' അറബിക് ക്വിസ് മത്സരം, പ്രസംഗ മത്സരം , പോസ്റ്റർ ഡിസൈനിംഗ് മത്സരം തുടങ്ങി വ്യത്യസ്ത പരിപാടികളോടെ അറബി ഭാഷാ ദിനം ആചരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന അറബി ക്വിസ് മത്സരത്തിൽ നബീൽ TK 9H, ബിശ്ർ 8E, ഹാമിദ് 10E എന്നിവയർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ചടങ്ങിൽ Srg കൺവീനർ ശരീഫ് മാസ്റ്റർ, കലാം മാസ്റ്റർ, മുഹമ്മദ് ശഫീഖ് സഖാഫി, മുഹമ്മദ് ഹഫീൽ എന്നിവർ സംബന്ധിച്ചു.

ഹാൻഡിക്രാഫ്റ്റ്സ് പരിശീലനം.

കുന്ദമംഗലം.മർകസ് ഹെയർസക്കന്ററി സ്കൂൾ കാരന്തൂർ 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് തൊഴിൽ പരിശീലനം നൽകുന്നു. കുട, സോപ്പ്, മെഴുകുതിരി, ചോക്ക്, ചന്ദനത്തിരി, ഉജാല, ഹാൻഡ് വാഷ്, പേപ്പർ ബാഗ്,Phenyl, തുടങ്ങിയ ഇനങ്ങളിലാണ് പ്രധാനമായും പരിശീലനം നൽകി വരുന്നത്.പത്താം ക്ലസ്സോടുകൂടി പത്ത് തൊഴിൽ പഠിക്കുക എന്നതാണ് ലക്ഷ്യം.വർക്ക്‌ എക്സ്‌പീരിയൻസ് പിരീ ടുകളിലാണ് പരിശീലനം നൽകുന്നത്.