മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

മർകസ് ഹൈസ്കൂൾ യുപി വിഭാഗം വിദ്യാർത്ഥികൾക്കായി സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു. പ്രധാനമായും ലോകജനസംഖ്യാദിനം, ചാന്ദ്രദിനം, ഹിരോഷിമ- നാഗസാക്കി ഡേ, സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി, കേരളപ്പിറവി ദിനം, ശിശുദിനം, റിപ്പബ്ലിക് ഡേ തുടങ്ങിയ പ്രധാന ദിനങ്ങളിൽ  ക്ലാസ്സ് തലത്തിലും,  സ്കൂൾ തലത്തിലും വ്യത്യസ്തങ്ങളായ മത്സരങ്ങൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു. സ്കൂൾ തലത്തിൽ നടന്ന മത്സരവിജയികളെ പ്രധാനധ്യാപകൻ അബ്ദുൽനാസർ സർ  പ്രഖ്യാപിച്ചു. വിവിധ മത്സരങ്ങൾക്ക് സാമൂഹികശാസ്ത്ര അധ്യാപകരായ ജമാലുദ്ദീൻ, നസീമ,  നൗഫൽ, അശ്വതി എന്നിവർ നേതൃത്വം നൽകി. ചടങ്ങിന് സോഷ്യൽസയൻസ് കൺവീനർ അഷ്റഫ് സ്വാഗതവും ആബിദ് റഹ്മാൻ നന്ദി പറഞ്ഞു.

ചന്ദ്ര ദിനം

ചാന്ദ്രദിനത്തിന്റെ ഭാഗമായി മർകസ് എച് എസ്സ് എസ്സ്ൽ വെച്ച്‌ സയൻസ് ക്ലബ്ബിന്റെ നേത്രത്തിൽ  22/7/2022 ന് ക്വിസ് മത്സരം , പോസ്റ്റർ പ്രദർശനം , സ്റ്റിൽ മോഡൽ പ്രദർശനം , കൊളാഷ് പ്രദർശനം എന്നീ പരിപാടികൾ സംഘടിപ്പിച്ചു. ഉദ്ഘാടന പരിപാടിയിൽ സയൻസ് ക്ലബ് കൺവീനർ റഷഫാത്തിമ സ്വാഗതം ആശംസിച്ചു. ഹാഷിദ് അധ്യക്ഷസ്ഥാനം വഹിച്ചു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ നിർവഹിച്ചു. ജമാൽ , അബ്ദുറഹിമാൻ എന്നീ അധ്യാപകർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 10 ജി യിൽ പഠിക്കുന്ന റോഷൻ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. ശേഷം ക്വിസ് മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് ഹെഡ്മാസ്റ്റർ സമ്മാനദാനം നിർവഹിച്ചു. അഹമ്മദ് നജാത്ത് 9 എഫ് ഒന്നാം സ്ഥാനവും മുഹമ്മദ് അനീസ് , മുഹമ്മദ് മിഷാൽ എന്നിവർ രണ്ടാം സ്ഥാനവും നേടി. ചാന്ദ്രദിന പരിപാടിയിൽ പങ്കാളികളായ എല്ലാ വിദ്യാർത്ഥികളേയും ഹെഡ്മാസ്റ്റർ പ്രത്യേകം അഭിനന്ദിച്ചു. മെഹ്ബൂബ് നന്ദി രേഖപ്പെടുത്തി ചടങ്ങിന് സമാപനം കുറിച്ചു.