മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

മർകസ് ഹൈസ്കൂൾ യുപി വിഭാഗം വിദ്യാർത്ഥികൾക്കായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു. പ്രധാനമായും ലോകജനസംഖ്യാദിനം, ചാന്ദ്രദിനം, ഹിരോഷിമ- നാഗസാക്കി ഡേ, സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി, കേരളപ്പിറവി ദിനം, ശിശുദിനം, റിപ്പബ്ലിക് ഡേ തുടങ്ങിയ പ്രധാന ദിനങ്ങളിൽ  ക്ലാസ്സ് തലത്തിലും,  സ്കൂൾ തലത്തിലും വ്യത്യസ്തങ്ങളായ മത്സരങ്ങൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു. സ്കൂൾ തലത്തിൽ നടന്ന മത്സരവിജയികളെ പ്രധാനധ്യാപകൻ അബ്ദുൽനാസർ സർ  പ്രഖ്യാപിച്ചു. വിവിധ മത്സരങ്ങൾക്ക് സാമൂഹികശാസ്ത്ര അധ്യാപകരായ ജമാലുദ്ദീൻ, നസീമ,  നൗഫൽ, അശ്വതി എന്നിവർ നേതൃത്വം നൽകി. ചടങ്ങിന് സോഷ്യൽസയൻസ് കൺവീനർ അഷ്റഫ് സ്വാഗതവും ആബിദ് റഹ്മാൻ നന്ദി പറഞ്ഞു,

വേൾഡ് പോപുലേഷൻ ഡേയും സോഷ്യൽ സയൻസ് ക്ലബ്‌ ഉദ്ഘാടനവും

മർകസ് ഹൈസ്കൂൾ 2021 ജൂലൈ 11 ഞായർ രാവിലെ 9:30 ന് ഗൂഗിൾ മീറ്റ് വഴി നടന്ന പരിപാടി സിറാജ് ന്യൂസ്‌ എഡിറ്റർ മുസ്തഫ പി. അറക്കൽ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ പി. അബ്ദുൽ നാസർ അധ്യക്ഷനായിരുന്നു. ചടങ്ങിൽ സ്കൂൾ ഡെപ്യൂട്ടി എച്ച് എം ശ്രീ കെ പി മുഹമ്മദ് കോയ,മുഹമ്മദ് ശരീഫ് കെ കെ, മുഹമ്മദ് ഹബീബ് എംഎ എന്നിവർ സംസാരിച്ചു. സ്വാഗതം നസീറ കെ ക്ലബ്ബ് കൺവീനർ നിർവഹിച്ചു. ചടങ്ങിൽ എസ് എസ് ക്ലബ് അംഗങ്ങളും അധ്യാപകരായ അബ്ദുനാസർ, അബ്ദുള്ള,നൗഷാദ് വി, എന്നിവർ പങ്കെടുത്തു.

സ്വാതന്ത്ര്യ ത്തിന്റെ അമൃത മഹോത്സവം ആഘോഷത്തിന്റെ  ഭാഗമായി മർകസ് എച്ച്എസ്എസ് ബോയ്സ് സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബ് അംഗങ്ങളായ മുഹമ്മദ് അബ്ബാസ് മുഹമ്മദ് റാഷിദ് എന്നിവർ കാരന്തൂർ പടാളിയിൽ പവറൂട്ടി സാഹിബുമായി അഭിമുഖം നടത്തി,