യു.എം.എം.എൽ.പി.എസ്. എരമംഗലം/അക്ഷരവൃക്ഷം/covid 19

Schoolwiki സംരംഭത്തിൽ നിന്ന്
പേടി വേണ്ട ജാഗ്രത മതി

ലോകത്ത് കൊറോണ എന്ന മാരകരോഗം പടർന്നുകൊണ്ടിരിക്കുകയാണ്. കൊറോണ എന്ന വൈറസാണിതിനു കാരണം.ഇത് പടർന്നു പിടിക്കാതിരിക്കാനാണ് ലോക് ഡൗൺ വന്നത്.വീടിനു പുറത്തിറങ്ങാതെ ആരുമായി സംസാരിക്കാതെ കഴിയാനുള്ള സമയം. ഈ മഹാമാരിയെ തടഞ്ഞാൽ മാത്രമെ നമുക്കു നമ്മുടെ പ്രിയപ്പെട്ടവരെ ഒരു നോക്കു കാണുവാനും സംസാരിക്കുവാനും കഴിയൂ. അതു കൊണ്ടു തന്നെ പ്രിയ കൂട്ടുകാരെ, ഈ രോഗത്തെ ചെറുക്കാൻ നമ്മൾക്കൊന്നിച്ച് മുൻകരുതലുകളെടുത്ത് മുന്നേറാം.
കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകുക. അത്യാവശ്യത്തിനു മാത്രം പുറത്തു പോവുക, പോവുമ്പോൾ മാസ്ക് ധരിക്കുക. തുമ്മൽ, ചുമ എന്നിവയുള്ളപ്പോൾ തൂവാല കൊണ്ട് മുഖം മറയ്ക്കുക. ആളുകളുമായി അകലം പാലിക്കുക.
കൂട്ടുകാരേ..., ആരോഗ്യമുള്ള നാളേക്കു വേണ്ടി നമ്മളെല്ലാവരും ഒറ്റക്കെട്ടായി മുന്നേറുന്നതിനായി തയ്യാറെടുക്കാം...

മുഹമ്മദ് സയാൻ
4 D യു എം എം ൽ പി സ്കൂൾ എരമംഗലം
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ