യു.എൻ എച്ച്. എസ്. പുല്ലൂർ/അക്ഷരവൃക്ഷം/വിദ്യാർത്ഥികളുടെ കർത്തവ്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
   വിദ്യാർത്ഥികളുടെ കർത്തവ്യങ്ങൾ  

വിദ്യാർത്ഥികൾ എന്ന നിലയ്ക്ക് നമുക്ക്ഒരുപാട് കർത്തവ്യങ്ങളുണ്ട്.വിദ്യാർത്ഥികൾ ഭാവിയുടെ വാഗ്ദാനങ്ങളാണ്.അവരുടെ കരങ്ങളിലാണ് ഈ രാഷ്ട്രത്തിന്റെ ഭാവി.അതിനാൽ അവർക്കിടയിൽ സാംസ്കാരിക മൂല്യങ്ങൾ വളർത്തേണ്ടത് വളരെയേറെ അനിവാര്യമാണ്.ജാതിമതഭേദങ്ങൾക്കതീതമായി സ്നേഹബന്ധങ്ങൾ വളർത്തേണ്ടതാണ്.പഠനത്തിലൂടെ സാംസ്കാരിക ബോധവും വളർത്തേണ്ടതാണ്.പരസ്പര സഹായ സഹകരണങ്ങളിലൂടെ ഒരു സംസ്കാരം തന്നെ വളർത്താൻ സാധിക്കുന്നു.നമുക്ക് ഒരുപാട് അവകാശങ്ങളും സംരക്ഷണവും നൽകുമ്പോൽ ഒരുപാട് കർത്തവ്യങ്ങളും വളർത്തേണ്ടതാണ്.പഠനത്തിനപ്പുറം സമൂഹനന്മയ്ക്കായി പ്രവർത്തിക്കേണ്ടതാണ്.പഠനത്തിലൂടെ നാം നേടുന്ന അറിവ് നാം ജീവിതത്തിൽ തിരിച്ചറിവാക്കി മാറ്റേണ്ടതാണ്.മറ്റുളളവർക്കുനേരെ നന്മയുടെ ഹസ്തങ്ങൾ നീട്ടുകയും സ്വന്തം കർത്തവ്യത്തെക്കുറിച്ച് അതീവ ശ്രദ്ദ ചെലുത്തേണ്ടതാമാണ്. സ്വന്തം രാഷ്ട്രത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചും ചിന്തിച്ച് അതിന്റെ പുരോഗതിക്കായി പ്രവർത്തിക്കേണ്ടതാണ്.കർത്തവ്യനിഷ്ഠയോടെയും തികഞ്ഞ ആത്മാർഥതയോടെയും പ്രവർത്തിക്കുകയും സ്വാർത്ഥബോധത്തിനതീതമായി പ്രവർത്തിക്കുകയും ചെയ്യേണ്ടതാണ്.ഇങ്ങനെ ഒരു വിദ്യാർത്ഥിയിലൂടെ ഒരു സമൂഹത്തെതന്നെ മാറ്റിമറിക്കാനാകും എന്നത് തീർച്ചയാണ്.

Anamika P
9 B യു.എൻ എച്ച്. എസ്. പുല്ലൂർ
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം