യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/അക്ഷരവൃക്ഷം/ പ്രകൃതിക്ക് പ്രതീക്ഷയുടെയുടെ കൊറോണക്കാലം.

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിക്ക് പ്രതീക്ഷയുടെയുടെ കൊറോണക്കാലം

മനുഷ്യജീവിതത്തിൽ കൊറോണ വലിയ ആഘാതമുണ്ടാക്കിയിരിക്കുന്നുവെങ്കിലും പ്രകൃതിക്ക് ഒരു ശുഭ കാലഘട്ടമാണ് കടന്നുപോകുന്നത്. ലോക്ക് ഡൗണിൽ മനുഷ്യർ പുറത്തിറങ്ങാതെ കഴിയുന്നതിനാൽ വൻ തോതിലുള്ള വാഹനഗതാഗതം , ചരക്ക് നീക്കം, ഖനനം തുടങ്ങിയ എല്ലാ വ്യവസായങ്ങളും നിശ്ചലമായി. അതുകൊണ്ട് തന്നെ ഭൂമിയുടെ ഏറ്റവും പുറമേയുള്ള ഭാഗമായ ഭൂവൽക്കത്തിലെ ചലനങ്ങൾ വൻതോതിൽ കുറഞ്ഞുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. സമാനമായിമനുഷ്യർ വീടുകളിൽ കഴിയുന്നതും ഫാക്ടറികൾ അടച്ചിട്ടതും അന്തരീക്ഷ മലിനീകരണം കുറയാൻ കാരണമായിട്ടുണ്ട്. ഇന്ത്യയിലെ ഡൽഹിയുൾപ്പടെയുള്ള മലിനീകരണം കൂടിയ സ്ഥലങ്ങളിൽ അന്തരീക്ഷ നിലവാരം തൃപ്തികരമായി മാറി. മാത്രമല്ല പതിറ്റാണ്ടുകൾക്കു ശേഷം ഗംഗാനദി മാലിന്യമുക്തമായി ഒഴുകുന്നതും ലോകം കണ്ടു. മനുഷ്യർ ആരും തന്നെ പുറത്തിറങ്ങാതിരുന്നതിനാൽ പ്ലാസ്റ്റിക്ക് , ഭക്ഷ്യ മാലിന്യങ്ങൾ തുടങ്ങിയവയുടെ നിക്ഷേപണം വളരെ കുറഞ്ഞു. ശബ്ദ മലിനീകരണം, വായു മലിനീകരണം, ജലമലിനീകരണം എന്നിവ വൻതോതിൽ കുറഞ്ഞ് മറ്റുള്ള ജീവജാലങ്ങൾക്ക് സന്തോഷ ജീവിതം നൽകി. ലോകത്തിന് വെല്ലുവിളിയായി നിന്നിരുന്ന ഓസോൺ പാളിയിലെ ദ്വാരം കൊറോണക്കാലത്ത് അടയാനിടയായി. യഥാർത്ഥത്തിൽ മനുഷ്യൻ പ്രകൃതിക്കും ഭൂമിക്കും എത്രത്തോളം ദോഷം ചെയ്യുന്നുവെന്ന് തിരിച്ചറിയാൻ കൊറോണ വൈറസ് വരേണ്ടി വന്നു. അതുകൊണ്ട് ഇതൊരു തിരിച്ചറിവിന്റെ കാലമാവട്ടെ. കൊറോണക്കാലം അവസാനിച്ചാലും നമുക്ക് പ്രകൃതിയെ ഇതുപോലെത്തന്നെ സംരക്ഷിക്കാൻ ശ്രമിക്കാം. ഭൂമിയെ മലിനമുക്തമാക്കാൻ പ്രയത്നിച്ചു കൊണ്ട് വരും കാലങ്ങളിൽ നമുക്ക് പ്രകൃതിക്ക് കാവലായി മാറാം.

ഫിദ . വി.
7 E യു.സി.എൻ.എൻ.എം.എ.യു.പി.സ്കൂൾ, പോരൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം