യു പി എസ് ചെങ്കൽ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

 കൊറോണ എന്നൊരു വൈറസ് കാരണം
ലോകം മുഴുവൻ ലോക്‌ഡൗണായി
ചൈനയിൽ നിന്ന് തുടങ്ങിയ വൈറസ്
പറന്നു നമ്മുടെ നാട്ടിലുമെത്തി
        ടെൻഷനടിച്ചു നമ്മളിരുന്നു
        മന്ത്രി പറഞ്ഞു സ്റ്റേ ഹോം , സ്റ്റേ സേഫ്
        വീട്ടിലിരിക്കാം കൈ കഴുകീടാം
        മാസ്ക് ധരിക്കാം പ്രതിരോധിക്കാം
ജനത കർഫ്യൂ , മൊത്തം ലോക്ക്ഡൗൺ
ക്വാറന്റൈനും ഐസൊലേഷനും
പകച്ചു പോയി ലോകം മുഴുവൻ
പിടിച്ച് നിന്നു കേരളജനത
        ഡോക്ടർ , നേഴ്സ് , ആരോഗ്യപാലകർ
        മന്ത്രിമാരെല്ലാം ഒറ്റക്കെട്ടായ്
        വിശപ്പടക്കാൻ സാമൂഹ്യഅടുക്കള
        പൊതുപ്രവർത്തകർ ഒന്നിച്ചു നിന്നു
 മരുന്നില്ലാതെ വിഷമിച്ചപ്പോൾ
സഹായമായി കേരളം പോലീസ്
സഹായഹസ്തം പലതും നീട്ടി
ചെറുത്തു നിൽക്കാൻ ധൈര്യം നൽകാൻ
       പുറത്തിറങ്ങാൻ അടവുകൾ പലതും
       പയറ്റി പഹയർ റോഡിലിറങ്ങി
       പോലീസുകാരോ ലാത്തിയെടുത്തു
        കണ്ടം വഴിയേ ഓടി പയ്യൻസ്
ഓർക്കുക നമ്മുടെ നന്മയ്ക്കത്രെ
പ്രാർത്ഥനയോടെ കർമം ചെയ്യാൻ
ഉണരും നല്ലൊരു പുലരി ഒരുനാൾ
വിദൂരമല്ല കാതോർത്തീടാം
 

ബ്ലെസൻ ജെ ലിക്സൺ
7 A ചെൻകൽ യു പി എസ്
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത