യു പി എസ് ചെങ്കൽ/അക്ഷരവൃക്ഷം/ജീവയുദ്ധം

Schoolwiki സംരംഭത്തിൽ നിന്ന്
ജീവയുദ്ധം

കൊറോണ നാടുവാണീടും കാലം
മാനുഷരെല്ലാരും പൊറുതിമുട്ടി
കാറില്ല , ബസില്ല , ലോറിയില്ല
റോഡിലോ ആളൊട്ടുമില്ലതാനും
തിക്കില്ല തിരക്കില്ല ട്രാഫിക്കില്ല
ഏവർക്കും സമയം ഇഷ്ടംപോലെ
എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും
മാസ്കുവച്ചുള്ളോരേ കാണാനാകും
വട്ടംകറക്കീ ചെറുകീടം നമ്മെ
 വട്ടത്തിൽ വീട്ടിലിരുത്തിയല്ലോ
കാണാനും കഴിയില്ല കേൾക്കാനും കഴിയില്ല
കാട്ടിക്കൂട്ടുന്നതോ പറയാനും വയ്യ
എന്ന് തീരുമീ ഞങ്ങൾക്കീ ദുരിതം
ദൈവമേ ഞങ്ങളെ കാത്തുകൊള്ളേണമേ

നന്ദകുമാർ പി എ
5 A ചെൻകൽ യു പി എസ്
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത