യു പി എസ് ചെങ്കൽ/അക്ഷരവൃക്ഷം/പുതുപുലരി

Schoolwiki സംരംഭത്തിൽ നിന്ന്
പുതുപുലരി

covid-19 ഒരു മഹാമാരിയായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചുകഴിഞ്ഞു . ലോകത്താകമാനം പത്തുലക്ഷത്തിൽ കൂടുതൽ പേർക്ക് കൊറോണ രോഗം ബാധിച്ചപ്പോൾ ഭയം ഓരോരുത്തരുടെയും മനസ്സിൽ കാർമേഘം പോലെ മൂടുന്നു. ഇതെല്ലാം ഒറ്റക്കെട്ടോടെ നമുക്ക് അതിജീവിക്കാം . അതിനായി പ്രതീക്ഷയുടെ പുതുവെളിച്ചം കൂട്ടുകാരെ നമുക്ക് തെളിച്ചുവയ്ക്കാം .

കൊറോണ കാലം പ്രത്യാശയുടെ കാലം ആണ് .സ്വന്തം കാര്യം മാത്രം നോക്കിയിരുന്ന നമ്മൾ ഇപ്പോൾ മറ്റുള്ളവരുടെയും കൂടി സംരക്ഷിക്കാനും സഹായിക്കാനും ചിന്തിച്ചു തുടങ്ങി. .ഇത് ദൈവം പഠിപ്പിക്കുന്ന പാഠം ആണ്. ഒന്നിനും സമയം ഇല്ലെന്നു പറഞ്ഞുതു തിരക്കിട്ടു ഓടിനടന്ന അച്ഛനമ്മമാർ വീട്ടിലിരിക്കാൻ പഠിച്ചു . മക്കളോട് ചേർന്നിരുന്നു അവരെ മനസ്സിലാക്കാനും അവരുടെ ഇഷ്ടവിഭവങ്ങൾ സ്വന്തം കൈകൊണ്ടു ഉണ്ടാക്കി കഴിപ്പിക്കാൻ പഠിച്ചു . കുഞ്ഞുങ്ങളായ ഞങ്ങളുടെ സർഗ്ഗവാസന കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും സാധിച്ചു . ഈ ഭൂമി മനുഷ്യർക്ക് മാത്രമുള്ളതല്ല മറ്റു ജീവജാലങ്ങൾക്ക് കൂടി ഉള്ളതാണെന്ന് മനസ്സിലാക്കി . സ്വന്തം വിശപ്പ് മാത്രമല്ല മറ്റുള്ളവരുടെ വിശപ്പ് അകറ്റാനും നമ്മൾ പഠിച്ചു .

ഇതൊരു യുദ്ധമാണ് മനുഷ്യനും കൊറോണയും തമ്മിലുള്ള യുദ്ധം . അതിനെ നമ്മൾ മനശക്തി കൊണ്ട് ചെറുത് തോൽപ്പിക്കുക തന്നെ ചെയ്യും . പണമല്ല മനുഷ്യത്വവും സ്നേഹവുമാണ് വലുതെന്നു നമ്മൾ തെളിയിക്കും . ശത്രുതയില്ലാതെ ജാതിയോ മതമോ ഇല്ലാതെ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഇല്ലാതെ നമുക്ക് ഒന്നിക്കാം .

ഈ മഹാമാരിയെ തോൽപ്പിക്കാൻ കഠിനപ്രയത്നം ചെയ്യുന്ന ആരോഗ്യപ്രവർത്തകർ , ജനങ്ങളെ സംരക്ഷിക്കുന്ന പോലീസുകാർ , ഒരാളുപോലും പട്ടിണി കിടക്കരുതെന്നു കരുതി പ്രവർത്തിക്കുന്ന സംഘടനകൾ , അധികാരികൾ , പ്ലേഗിനും , വസൂരിക്കും , വാക്‌സിൻ കണ്ടെത്തിയ പോലെ കോവിഡിനും വാക്‌സിൻ കണ്ടുപിടിക്കാൻ പ്രയത്നിക്കുന്ന ശാസ്ത്രജ്ഞന്മാർ അങ്ങനെ എണ്ണമറ്റ പ്രവർത്തകർക്ക് വേണ്ടി നമുക്ക് സ്നേഹത്തിന്റെ വെളിച്ചം തെളിയിക്കാം .

സന്തോഷമുള്ള , സമാധാനമുള്ള ഒരു പുതിയ പ്രഭാതത്തിനായി കൂട്ടുകാരെ നമുക്ക് സ്വപ്നം കാണാം , കാത്തിരിക്കാം .

ര‍‍‍ഞ്ജിത്ത് രതീഷ്
7 A ചെൻകൽ യു പി എസ്
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം