രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/പ്രവർത്തനങ്ങൾ/2020-2021 വർഷത്തെ പ്രവര്ത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2019-2020 വർഷത്തെ മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും

  • പ്രവേശനോത്സവം
  • 2019 ജൂൺ 6ന് സ്കൂൾ തുറന്നു.നവാഗതരെ സ്വീകരിക്കാൻ പി.ടി. എ അംഗങ്ങളും,മാനേജ്‌മെന്റും അധ്യാപകരും ഒരുക്കങ്ങൾ നടത്തിയിരുന്നു.പ്രവേശനോത്സവത്തിന് മാറ്റ് കുറയാതിരിക്കാൻ എല്ലാവരും ശ്രദ്ധിച്ചു.സ്കൂൾ അസംബ്ളി ചേർന്ന് സ്കൂളിന്റെ പ്രവർത്തനങ്ങൾ ചുരുങ്ങിയ വാക്കുകളിലൂടെ ഹെഡ് മാസ്റ്റർ വിവരിച്ചു.തുടർന്ന് ക്ലാസ്സുകളിലെത്തിച്ചേർന്ന കുട്ടികൾക്ക് മധുരം നൽകി.പുതിയ സഹപാഠികൾക്ക് മധുരം നൽകാനും ആശങ്കകളും അങ്കലാപ്പുമില്ലാതെ ക്ലസ്സിലെത്തിക്കാനുമുള്ള അധ്യാപകരുടെയും മുതിർന്ന വിദ്യാർത്ഥികളുടെയും എസ്.പി.സി ,റെഡ് ക്രോസ് ,സ്കൗട്ട് & ഗൈഡ്സ് കേഡറ്റുകളുടെയും കൂട്ടായ പ്രവർത്തനം പ്രവേശനോത്സവത്തെ വിജയകരമാക്കി,ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയങ്ങളിൽ ഒന്നായ ഇവിടെ ഈ വർഷവും ആയിരത്തിലധികം വിദ്യാർത്ഥികളാണ് ഇംഗ്ലീഷ് മലയാളം മീഡിയങ്ങളിലായി പ്രവേശനം നേടിയത്.
  • ജൂൺ 19ന് വായനാദിനം കൊണ്ടാടി
  • വായനാ പക്ഷാചരണത്തിന്റെ ഭാഗമായി വിവിധപ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു.വായനാ ദിനാചരണത്തോടനുബന്ധിച്ച് പി.എൻ പണിക്കർ അനുസ്മരണവും വിവിധ കലാപരിപാടികളും നടത്തി.സാഹിത്യ നായകന്മാരേയും കൃതികളേയും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ , സെമിനാറുകൾ എന്നിവ നടത്തി.വായനാകുറിപ്പ് തയ്യാറാക്കൽ ആരംഭിച്ചു.മികച്ചവയ്ക്ക് സമ്മാനവും ഏർപ്പെടുത്തി.വായനമരിക്കുന്നില്ലെന്നും മറിച്ച് വളർന്നുകൊണ്ടിരിക്കുകയാണെന്നും വായിച്ചുവളരേണ്ടവരാണ് ഞങ്ങളെന്നുമുള്ള അവബോധം കുട്ടികളിലുണ്ടക്കാൻ ഇത്തരം പ്രവർത്തനങ്ങളിലൂടെ സാധിച്ചു
  • ക്ലാസ് പി.ടി.എ
  • എല്ലാ ക്ലാസ്സിലെയും ക്ലാസ് പി.ടി.എ വിളിച്ച് ചേർക്കുകയും കുട്ടികളുടെ കുട്ടികളുടെ ഹാജർ നില,പഠനപുരോഗതി,പഠനശേഷി, കുട്ടിയെ സംബന്ധിക്കുന്ന മറ്റു വിവരങ്ങൾവിശകലനം ചെയ്ത് മെച്ചപ്പെടുത്തേണ്ടകാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു .
  • ബഷീർ ദിനം
  • വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനത്തിൽ ആ അതുല്യ പ്രതിഭയുടെ ഓർമ്മ പുതുക്കുന്നതിനായി അദ്ദേഹത്തിന്റെ സാഹിത്യ പ്രവർത്തനങ്ങളെ കുറിച്ചുള്ള അവതരണവും കൃതികൾ പരിചയപ്പെടുത്തലും നടന്നു.
  • പ്രകൃതിയും നമ്മുക്ക് ചുറ്റുമുള്ള പാമ്പുകളും
    • സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ Kerala Forest and Wildlife Department റാപ്പിഡ് റസ് പോൺസ് ടീം അംഗമായ നിധീഷ് ചാലോടിന്റെ നേതൃത്വത്തിൽ പ്രകൃതിയും നമ്മുക്ക് ചുറ്റുമുള്ള പാമ്പുകളും എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നടന്നു. july 2019
    • മാതൃസംഗമം
    • പുതിയപാഠ്യപദ്ധതിയുടെ കുറിച്ച് രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി മാതൃസംഗമം സ്കൂളിൽ നടക്കുകയുണ്ടായി ഓരോവർഷവും ആരംഭത്തിൽ തന്നെ മാതൃസംഗമം വിദ്യാലയത്തിൽ സംഘടിപ്പിക്കാറുണ്ട്.പുതിയകാലത്തിന്റെ വെല്ലുവിളികൾ നേരിടുന്നതിനാവശ്യമായ ഉൾക്കരുത്തുള്ള പുതുതലമുറയെ വാർത്തെടുക്കാൻ നമ്മൾ നടത്തേണ്ട പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച നടന്നു.
    • എസ്.എസ്,എൽ.സി റിസൽട്ട് 2018-19
    • ഇക്കഴിഞ്ഞ എസ്.എസ്,എൽ.സി പരീക്ഷയിൽ 1085 കുട്ടികൾ പരീക്ഷയെഴുതിയതിൽ 1083കുട്ടികൾ വിജയിച്ചു.179 കുട്ടികൾക്ക് ഫുൾ എ പ്ലസ്സ്,.വിജയം 99.81 ശതമാനം. ജില്ലയിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ്സ് നേടിയത് ഞങ്ങളുടെ സ്കൂൾ തന്നെ .സംസ്ഥാനതലത്തിൽ ഫുൾ എ പ്ലസ്സ് മൂന്നാം സ്ഥാനം എസ്.എസ്.എൽ.സി പരീക്ഷയിൽ സ്കൂൾ തുടങ്ങിയത് മുതൽ ഇന്നേവരെ ഉന്നത വിജയമാണ് രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ.നിലനിർത്തിപോരുന്നത്.അർപ്പണബോധവും ആത്മാർത്ഥതയും കൈമുതലായുള്ള ഒരു പറ്റം അധ്യാപികാധ്യപകൻമാരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഞങ്ങളുടെ ഈ ഉന്നത വിജയംഅധ്യാപികാധ്യപകൻമാരുടെയും,മാനേജ് മെന്റിന്റയും,രക്ഷിതാക്കളുടെയും കൂട്ടായയത്നത്തിന്റെ കൈകോർക്കലാണിത്.
    • ഉന്നതവിജയികൾക്ക് അനുമോദനം
    • എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യർത്ഥികളെ സ്കൂൾ ഹാളിൽ വെച്ച് അഭിനന്ദിക്കുകയും ബഹുമതികൾ സമർപ്പിക്കുകയും ചെയ്തു .എസ്.എസ്.എൽ.സി പരീക്ഷയിൽ A+നേടിയ 179 വിദ്യാർത്ഥികളെയും, പ്ലസ് ടു പരീക്ഷയിൽ A+നേടിയ 24 വിദ്യാർത്ഥികളെയുമാണ് അനുമോദിച്ചത്. പാനൂർ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷൻ എൻ അനൂപ് പരിപാടി ഉദ്ഘാടനം ചെയ്തു.അധ്യക്ഷത ടി വിമല മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. പാനൂർ സി.ഐ. ടി.പി.ശ്രീജിത്ത് മുഖ്യ അതിഥിയായി
    • സ്വാതന്ത്ര്യ ദിനം
    • 73- മത് സ്വാതന്ത്ര്യ ദിനം രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ പ്രിൻസിപ്പാൾ A.k.പ്രേമദാസൻ പതാക ഉയർത്തി ആചരിച്ചു .സ്കൂൾ ഹെഡ്മാസ്റ്റർ c.p.സുധീന്ദ്രൻ സ്വാഗതം നിർവഹിച്ച ചടങ്ങിൽ PTA വൈസ് പ്രസിഡണ്ട് G. V. രാകേഷ്, K. ഉത്തമൻ എന്നിവർ സംസാരിച്ചു. കേരളത്തെ ദുരിതത്തിലാഴ്ത്തിയ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവരേയും, ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരേയും സഹായിക്കാനായി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കാഡറ്റുകൾ ശേഖരിച്ച തുക ( 20000 ) സകൂൾ ഹെഡ്മാസ്റ്റർ C.P. സുധീന്ദ്രൻ പരേഡ് കമാന്റർ അഭയ് എസ് രാജീവനിൽ നിന്നും സ്വീകരിച്ചു. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി.പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ നേടിയ മുൻ Spc കേഡറ്റായ ഹൃദ്യുത് ഹേമരൂപ് തനിക്ക് വിവിധ സംഘടനകൾ നൽകിയ ക്യാഷ് അവാർഡ് 10000 രൂപ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ കലക്ടർക്ക് കൈമാറിയിരുന്നു
    • സ്റ്റുഡന്റ് പോലീസ് കേഡറ്റ് ദിനാചരണം
    • സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന്‌ 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതി (എസ്.പി.സി).എസ്.പി.സി യുടെ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കുമായുള്ള രണ്ട് യൂനിറ്റുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.22 ആൺകുട്ടികളും 22പെ​ൺകുട്ടികളും അടങ്ങിയ ഒരു യൂണിറ്റാണ് സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌. ഈ വർഷത്തെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ദിനാഘോഷം രാജീവ്‌ ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ നടന്നു. കേഡറ്റുകളുടെ മാർച്ച് പാസ്റ്റ് നടന്നു. പാനൂർ സി.ഐ. ടി.പി.ശ്രീജിത്ത് അഭിവാദ്യം സ്വീകരിച്ചു.