രാമകൃഷ്ണ.എച്ച് .എസ്.ഒളവിലം/അക്ഷരവൃക്ഷം/ദൈന്യത

Schoolwiki സംരംഭത്തിൽ നിന്ന്
ദൈന്യത

ആടിയുലയുന്ന തെങ്ങിൻ ചെരുവിലും,ശാന്തമായൊഴുകും പുഴയോരക്കാറ്റിലും
ഓർക്കുന്നു ഞാനെന്റെ വിദ്യാലയമെന്നും.
കലപില കൂട്ടുന്ന കുഞ്ഞുങ്ങളത്രയും കിളികൾ തൻ ശബ്ദകോലഹലത്തിലുമപ്പുറം
 കേൾക്കുന്നു ഞനെന്റെ ഗുരുവിന്റെ ശബ്ദവും, ഭാവവും, രോഷവും
ദൈന്യമാം സ്നേഹത്തിൽ ഞാനലിഞ്ഞീടുമോരോർമ്മയായി മാറിയെൻ വിദ്യാലയം.
എന്നും പുലരുമ്പോൾ ഓർമയിൽ എത്തുന്ന ചങ്ങാതിമാരെന്റെ സുപ്രഭാതം.
 ആവില്ലെനിക്കീ ഏകാന്ത യാമങ്ങൾ ആവില്ലെനിക്കീ സങ്കടകാഴ്ചകൾ
ലോകം മുഴുവനും സങ്കട കടലായി ആവില്ലെനിക്കീ കോവിഡിൻ ക്രൂരത
 കാണേണ്ടെനിക്കീ മന്നിന്റെ ദൈന്യത.
ആവില്ലെനിക്കീ മൗനക്കയത്തിൽ നീന്തിതുടിച്ചിടാൻ.
 സ്നേഹിപ്പൂ ഞാനെന്റെ വിദ്യാലയത്തെയും കാണുന്നു വാനോളം സ്വപ്നങ്ങളത്രയും.
ഓർത്തിടാം ഞാനൊരു നല്ല നാളേക്കായി
സ്വപ്നത്തിൽ ഞാനൊരു സ്വർണ്ണ പറവയായ്‌ സ്വർണ്ണ ചിറകുകൾ മുട്ടിയുരുമ്മി
 ഞാൻ ആർത്തിടാം കൂട്ടരേ യൊ രായിരം ശാന്തിമന്ത്രം.
 

അഹല്യ
9B രാമകൃഷ്ണ ഹൈ സ്കൂൾ ഒളവിലം
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത