രാമജയം യു പി സ്കൂൾ/അക്ഷരവൃക്ഷം/പേടിക്കേണ്ട കര‍ുതൽ മതി

Schoolwiki സംരംഭത്തിൽ നിന്ന്
പേടിക്കേണ്ട കര‍ുതൽ മതി

പോരാട‍ുവാൻ നേരമായിന്ന് ക‍ൂട്ടരേ
പ്രതിരോധ മാർഗത്തില‍ൂടെ ........
കണ്ണി പൊട്ടിക്കാം നമ‍ുക്കീ ദ‍ുരന്തത്തി-
നലയടികളിൽ നിന്ന് മ‍ുക്തി നേടാം
ഒഴിവാക്കിടാം സ്നേഹ സന്ദർശനം
നമ‍ുക്കൊഴിവാക്കിടാം ഹസ്തദാനം
അല്പ കാലം നാം അകന്നിര‍ുന്നാല‍ും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസ ര‍ൂപേണ കര‍ുതലില്ലാതെ
നടക്ക‍ുന്ന തകർക്ക‍ുന്നതൊര‍ു ജീവനല്ല
ഒര‍ു ജനതയെതന്നെയല്ലോ............
ആരോഗ്യ രക്ഷയ്‍ക്ക് നൽക‍ും നിർദ്ദേശങ്ങൾ
പാലിച്ചിടാം മടിക്കാതെ
ആശ്വാസമേക‍ുന്ന ശ‍ുഭവാർത്ത കേൾക്ക‍ുവാൻ
ഒര‍ു മനസ്സോടെ ശ്രമിക്കാം
ജാഗ്രതയോടെ ശ‍ുചിത്വ ബോധത്തോടെ
മ‍ുന്നേറിടാം ഭയക്കാതെ
ശ്രദ്ധയോടീ നാള‍ുകൾ സമർപ്പിക്കാം
ഈ ലോക നൻമയ്‍ക്ക് വേണ്ടി .

ശ്രീലയ ബൈജ‍ു
V A രാമജയം യു പി സ്‌കൂൾ , അഴീക്കോട്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത