രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

സുന്ദരിയാം ഈ ഭൂമിയിൽ -

വന്നു ഭവിച്ച വിപത്തേ

കൊണ്ടു പോയ് പല ജീവനും നീ -

തട്ടികളിച്ചു ചിലരെ

വിട്ടുതരില്ല നിനക്കീ മണ്ണിൻ്റെ മക്കളെ

പൊരുതി തീർക്കും വിപത്തിനെ

നാടുകടത്തും ഞങ്ങൾ

ഒത്തൊരുമിക്കു കൂട്ടായ്മയായ്

വീടുകളിൽ പാർത്തു ഞങ്ങൾ

വിട്ടുതരില്ല നിനക്കീ ജീവനും ജീവിതവും

മണ്ണിൻ്റെ സ്വന്തമാം മക്കളെ

കണ്ടാലും കേട്ടാലും പഠിക്കാത്തവർ

കൊണ്ടു പഠിക്കട്ടെ ജീവിതത്തിൽ

ഉണരൂ മാനവാ നീ

നിന്നെ നീ തന്നെ കാക്കൂ

ദേവിക
7 A രാമവിലാസം എച്ച് .എസ്.എസ്.ചൊക്ലി
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത