രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി/അക്ഷരവൃക്ഷം/കൊറോണയെ പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ പ്രതിരോധിക്കാം

ഇന്ന് നാം നേരിടുന്ന ഒരു മഹാമാരിയാണ് കോവിഡ് - 19. പ്ലേഗ്,സ്പാനിഷ് ഫ്ലൂ ,വസൂരി എന്നിവയെപ്പോലെ മനുഷ്യരാശിയെ ആകമാനം ഗ്രസിച്ച കൊറോണ. അത് നമ്മുടെ ലോകത്തെ നിശ്ചലമാക്കിയിരിക്കുന്നു. മരണവും വേദനയും വിലാപങ്ങളുമാണ് എങ്ങും. ഇരമ്പിമറിഞ്ഞിരുന്ന മഹാനഗരങ്ങളും പാതകളും എല്ലാം ഇപ്പോൾ നിശ്ശൂന്യമാണ്. മനുഷ്യരെല്ലാം വീടിനകത്തിരിക്കുന്നു. മരുന്നോ പ്രതിരോധ കുത്തിവെപ്പോ ഇല്ലാത്ത കോവിഡ് 19നെ പിടിച്ചുകെട്ടാനുള്ള നെട്ടോട്ടത്തിലാണ് ലോകം . ഒന്നിൽ നിന്ന് രണ്ട്,രണ്ടിൽ നിന്ന് നാല്, എന്നിങ്ങനെ നിമിഷാർദ്ധങ്ങൾ കൊണ്ട് കോടികളിലേക്ക് പെരുകാൻ അവയ്കാകും. ഒരാളിൽ നിന്ന് രണ്ടുപേരിലേക്കും അവരിലോരോരുത്തരിൽ നിന്നും മറ്റു രണ്ടു പേരിലേക്കും എന്ന മട്ടിൽ പകരുന്നതായി സങ്കൽപ്പിച്ചാൽ തന്നെ, പതിനാറാമത്തെ ഘട്ടം പകർച്ചയിൽ രോഗികളുടെ എണ്ണം ഏതാണ്ട് ഏഴുകോടിയോളമാവും. കേരള ജനസംഖ്യയുടെ ഇരട്ടിയാണിത് ! കോവിഡ്-19 വൈറസ്സിനെ കുറിച്ചും അത് ഉണ്ടാക്കുന്ന രോഗത്തെക്കുറിച്ചും അത് എങ്ങനെ പടരുന്നുവെന്നതിനെക്കുറിച്ചും നമുക്ക് അറിയാം. നിങ്ങളുടെ കൈ കഴുകുകയോ ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള റബ്ബ് ഇടക്കിടെ ഉപയോഗിക്കുകയോ മുഖത്ത് തൊടാതിരിക്കുകയോ ചെയ്യുന്നതിലൂടെ നിങ്ങളെയും മറ്റുള്ളവരേയും അണുബാധയിൽ നിന്നു സംരക്ഷിക്കാം. കോവിഡ്-19 വൈറസ് പ്രാഥമികമായി ഉമിനീർ തുള്ളികളിലൂടെയോ മൂക്കിൽ നിന്ന് പുറന്തള്ളുന്നതിലൂടെ യോ പടരുന്നു.ഇപ്പോൾ കോവിഡ്-19 നായി പ്രത്യേക ചികിത്സകളോ വാക്സിനുകളോ ഇല്ല.

അണുബാധ തടയുന്നതിനും കോവിഡ്-19 ന്റെ വേഗത കുറക്കുന്നതിനും ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ പതിവായി കഴുകണം. ചുമയ്ക്കും തുമ്മലിനും ഇടയിൽ കുറഞ്ഞത് ഒരു മീറ്റർ ദൂരം നിലനിർത്തുക. ചുമയോ തുമ്മലോ വരുമ്പോൾ വായയും മൂക്കും മൂടുക. അസുഖം തോന്നുന്നുവെങ്കിൽ വീട്ടിൽ തന്നെ തുടരുക. അനാവശ്യ യാത്രകൾ ഒഴിവാക്കി വലിയ ഒരു കൂട്ടം ആളുകളിൽ നിന്ന് അകന്നുനിൽക്കുന്നതിലൂടെ ശാരീരിക അകലം പാലിക്കുക . പനി, ചുമ അല്ലെങ്കിൽ ശ്വസിക്കാൻ ബുദ്ധിമുട്ടുള്ളവർ ഡോക്ടറെ വിളിച്ച് വൈദ്യ സഹായം തേടണം. കൊറോണ പോലെ താരതമ്യേന ലഘുവായ രോഗലക്ഷണ ങ്ങൾ ഉണ്ടാക്കുന്നതും എന്നാൽ,പെട്ടന്ന് പകരാൻ സാധ്യതയുള്ള തുമായ വൈറസുകൾ നാം കരുതുന്നതിനെക്കാൾ അപക‍ടകാരി ആണ്.എബോള പോലെ ബാധിച്ചാലുടൻ രോഗി കിടപ്പിൽ ആകു കയും മൂന്നു ദിവസം കൊണ്ട് മരിക്കുകയും ചെയ്യുന്ന വൈറസ് ബാധകളിൽ അത് ഒരുപാട് ദൂരേക്ക് പകർന്നുപോകാനുള്ള സാധ്യതകൾ കുറയും . എന്നാൽ കൊറോണ ബാധയിൽ ലക്ഷണങ്ങൾ താരതമ്യേന ഗൗരവം കുറഞ്ഞതായതുകൊണ്ട് അതും വഹിച്ചുകൊണ്ട് ആളുകൾ യാത്ര ചെയ്യാനും സമൂഹത്തിൽ ഇടപെടാനും സാഹചര്യം ഉണ്ടാകും. നിന്നനിൽപ്പിൽ അത് പടർന്നുപിടിക്കും. രോഗികളുടെ എണ്ണം ഒരു പരിധിക്കപ്പുറം കടന്നാൽ,ഒാരോ രോഗിക്കു വൈദ്യസഹായം കൊടുക്കാൻ കഴിയാതെ നമ്മുടെ ആരോഗ്യ സംവിധാനങ്ങളെല്ലാം തീർത്തും നിസ്സഹായ അവസ്ഥയിലേക്ക് ചെന്നെത്തും . അതിഗൗരവകരമായ ഒരു പൊതുജനാരോഗ്യ പ്രശ്നമായി അത് മാറും. അതുകൊണ്ട് രോഗം ബാധിക്കുന്ന ഒാരോ ആളും അവിടെ ഒരു ഭീഷണിയാണ്. എന്നാൽ,പകർച്ച സാധ്യതകൾ ഒഴിവാക്കാൻ ശ്രമിക്കുന്നതിലൂടെ ഈ അപകടം കൃത്യമായി ഒഴിവാക്കാനുമാകും. അതുകൊണ്ട് സർക്കാരുകളും വിദഗ്ധ ഏജൻസികളും മുന്നോട്ട് വെക്കുന്ന മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് സഹകരിക്കുക എന്നത് ലളിതമെങ്കിലും പരമപ്രധാനമായ കാര്യമാകുന്നു. മലമ്പനിക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലൊറോക്വിൻ കോവിഡ്-19 രോഗികളെ ചികിത്സിക്കുന്നവർക്ക് പ്രതിരോധമരുന്നായി ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്. കാനഡയിൽ പരീക്ഷണഘട്ടത്തിലുള്ള എ.പി.എൻ-01(ഹ്യൂമൺ റീകോം ബിനന്റ് സോല്യുബിൾ ആൻജിയോ ടെൻസിൻ) എന്ന മരുന്ന് കൊറോണ വൈറസിനെതിരെ ഫലപ്രധമാകുമെന്ന് പഠനങ്ങൾ പറയുന്നു. കോവിഡ്-19 രോഗത്തിന് കാരണമാകുന്ന സാർസ് കൊറോണ വൈറസ്-2 മനുഷ്യകോശത്തിനകത്തേക്ക് കടക്കുന്നത് തടയാൻ എ.പി.എൻ- 01ന് കഴിയുമെന്ന് ശാസ്ത്രപ്രസിദ്ധീകരണമായ 'സെല്ലി'ൽ വന്ന പഠനഫലത്തിൽ പറയുന്നു.രോഗം ഭേദമായ ആളുടെ രക്തത്തിലെ പ്ലാസ്മ ഉപയോഗിച്ചുള്ള ചികിത്സയും പരീക്ഷണത്തിലാണ്.ചൈന കോവിഡ്-19 രോഗികളിൽ ഇങ്ങനെ ചെയ്തിരുന്നു.

കോവിഡ് -19 കാരണം നാം വീട്ടിലിരിക്കുമ്പോൾ അഹോരാത്രം ജോലി ചെയ്യുന്ന കുറെ മനുഷ്യരുണ്ട്: ആരോഗ്യപ്രവർത്തകർ,കൊടും വേനലിലും കാവലും കരുതലുമാകുന്ന പോലീസുകാർ, സമയം മറന്ന് പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളിലെ ജീവനക്കാർ,സന്നദ്ധപ്രവ്രത്തകർ,കൃത്യ മായി ഇടപെട്ട് തീരുമാനങ്ങളെടുക്കുന്ന ഭരണാധികാരികൾ നേതാക്കൾ.... ഇവരിലാണ് നമ്മുടെ ജീവന്റെ പ്രതീക്ഷ. മാരകമായ വൈറസിനെതിരെയുള്ള യുദ്ധത്തിൽ നമ്മുടെ ജീവന് സ്വന്തം ജീവൻ പോലും പണയം വച്ച് കാവൽ നിൽക്കുന്ന ഇവരെല്ലാം നാം ആദരിക്കേണ്ട പോരാളികളാണ്.ഇവരോട് നന്ദി പറയുക.





മാളവിക പ്രദീപ്
8 D രാമവിലാസം എച്ച് .എസ്.എസ്.ചൊക്ലി
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം