രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

പണ്ടുകാലത്തെ പ്രകൃതി വളരെ മനോഹരമായിട്ടുള്ളതാണ്. പച്ച പരവതാനി വിരിച്ചതുപോലെയുള്ള വയലുകൾ, പുഴകൾ, കടലുകൾ, പക്ഷികളും, മൃഗങ്ങളും നിറഞ്ഞതുമാണ് നമ്മുടെ പ്രകൃതി. നമ്മുടെ പ്രകൃതി നശിപ്പിക്കുന്നത് നമ്മൾ ജനങ്ങൾ തന്നയാണ്. അവരവരുടെ സ്വാർത്ഥത കൊണ്ടു തന്നെയാണ് നമ്മുടെ പ്രകൃതി നശിച്ചത്. കാരണം അവരവരുടെ ആവശ്യത്തിനുവേണ്ടി മരങ്ങൾ മുറിച്ച് വീടുകൾ നിർമ്മിക്കും, വനങ്ങൾ നശിപ്പിക്കും, കുന്നുകൾ ഇടിച്ചും, വയലുകൾ നികത്തിയും വലിയ കെട്ടിടങ്ങൾ നിർമ്മിക്കും. അങ്ങനെയുള്ള പ്രവർത്തനങ്ങൾ ചെയ്തതുകൊണ്ടാണ് നമ്മുടെ പ്രകൃതി നശിച്ചത്. അങ്ങനെയുള്ള പ്രവർത്തനങ്ങൾ ചെയ്തതുകൊണ്ട് രണ്ടുപ്രാവശ്യം പ്രളയം വന്ന് നമ്മുടെ കേരളം വെള്ളത്തിൽ മുങ്ങി. പിന്നെ ഒരു പ്രാവശ്യം നിപ വന്ന് കുറച്ചു മനുഷ്യർ മരണമടഞ്ഞു.

.നമ്മുടെ പരിസ്ഥിതി ഇപ്പോൾ കടന്നുപോകുന്നത് ഒരു മോശമായ അവസ്ഥയിലൂടെയാണ്. കാരണം കൊറോണ അഥവാ കോവിഡ് 19 എന്ന മാരകമായ അസുഖം നമ്മുടെ ലോകത്ത് വന്നുപെട്ടിരിക്കുകയാണ്. ഒരുപാട് ലക്ഷം ആൾക്കാർ മരണപെട്ടിരിക്കുന്നു. ലക്ഷക്കണക്കിന് ആൾക്കാർ രോഗബാധിതരാണ് അതുകൊണ്ടുതന്നെ നമ്മുടെ പരിസ്ഥിതി മോശമാണ്. ഈ പരിസ്ഥിതി മോശമാവാൻ കാരണം നമ്മൾ മനുഷ്യർ തന്നെയാണ്. ഈ വൈറസ് വന്നപ്പോൾ എല്ലാ സ്ഥലങ്ങളും ലോക്‌ഡൗൺ ആണ് . എന്നിട്ടും ജനങ്ങൾ പുറത്തിറങ്ങി. അങ്ങനെയാണ് രോഗം പടർന്നുപിടിക്കുന്നത്. ഈ അസുഖം വന്നതോടെ നമ്മുടെ പ്രകൃതി നശിക്കുകയാണ്. ഈ കൊറോണ വന്നതുകൊണ്ട് അധിക ഹോസ്പിറ്റലിൽ കൊറോണ ചികിത്സ ആയതുകൊണ്ട് മറ്റു അസുഖമുള്ളവർ ചികിത്സ കിട്ടാതെ ബുദ്ധിമുട്ടുകയാണ്. ഇന്ന് നമ്മുടെ ലോകത്ത് ആർക്കും മനസമാധാനം നഷ്ടപ്പെട്ടു. എല്ലാവരും പ്രാർത്ഥനയോടെ കഴിയുകയാണ്. ഈ അസുഖം വരുന്നതിനുമുമ്പ് പണക്കാർ റേഷൻ വാങ്ങില്ല. സർക്കാർ തരുന്ന തുക വാങ്ങാറില്ല. എന്നാൽ ഇന്ന് അങ്ങനെയൊന്നുമില്ല സർക്കാർ എന്തു തരുന്നോ അത് സ്വീകരിക്കും. ഇത് ഓർത്തിട്ട് ഇനിയുള്ള കാലമെങ്കിലും നമ്മൾ മനുഷ്യർ പ്രകൃതിയെ നശിപ്പിക്കാതെ സംരക്ഷിക്കുകയും പരിസ്ഥിതി വൃത്തിയായി സൂക്ഷിക്കുക നമ്മൾ എല്ലാവരും തുല്യരാണെന്ന് വിശ്വസിക്കുക.


അപർണ സുരേഷ്
7 D രാമവിലാസം എച്ച് .എസ്.എസ്.ചൊക്ലി
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം