രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി/അക്ഷരവൃക്ഷം/പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം

ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ് പരിസ്ഥിതി നശീകരണം. പരിസ്ഥിതിയോട് ഇണങ്ങി ജീവിക്കുന്നവനാണ് മനുഷ്യൻ. എന്നാൽ ഇന്ന് നാം കഴിക്കുന്ന ഭക്ഷണത്തിൽ പോലും രാസകീട നാശിനികളുടെ ഒരു നിര തന്നെ യാണ്. വേദങ്ങളും ഇതിഹാസങ്ങളും രചിച്ച നമ്മുടെ പൂർവികർ പരിസ്ഥിതിയോടു ഇണങ്ങി ജീവിച്ചവരായിരുന്നു .. പ്രാചീന കാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധയുള്ളവർ ആയിരുന്നു. ആരോഗ്യവും ശുചിത്വവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്.ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാന മാണ് കേരളം എന്ന് നമ്മൾ അവകാശ പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നമ്മൾ ഏറെ പുറകിലാണെന്ന് ആവർത്തിച്ചു വരുന്ന പകർച്ചവ്യാധികൾ നമ്മെ ബോധ്യപ്പെടുത്തുന്നു. പക്ഷെ നമ്മുടെ കപട സാംസ്ക്കാരിക ബോധം ഇതൊന്നും കണ്ടില്ലെന്നു നടിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. .... നല്ല ഭക്ഷണ ശീലങ്ങളാണ് നമ്മുടെ സംസ്ക്കാരം നമ്മെ പഠിപ്പിച്ചിട്ടുള്ളത്. പ്രഭാത ഭക്ഷണം രാജാവിനെ പോലെയും രാത്രി ഭക്ഷണം യാചകനെ പോലെയും കഴിക്കണമെന്നാണ് പഴമക്കാർ പറയുന്നത്. അമിതമായ ഭക്ഷണശീലം നമ്മുടെ ശരീര ഘടനയെ തന്നെ മാറ്റിമറിക്കുന്നു. വളരെ തിരക്ക് പിടിച്ചോടുന്ന സമൂഹമാണ് നാം ഇന്ന് കാണുന്നത്. ഇന്നത്തെ ഫാസ്റ്റ് ലൈഫ് പോലെ തന്നെ ഫാസ്റ്റ് ഫുഡും നമുക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറി. നാം ജീവിത ശൈലി രോഗങ്ങൾ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന രോഗങ്ങൾ ഫാസ്റ്റ് ഫുഡ്‌ സംസ്ക്കാരത്തിന്റെ കൂടെ പ്പിറപ്പുമായി മാറി. നമ്മുടെ രോഗപ്രതിരോധ ശേഷി കുറഞ്ഞു വരുന്നതിൽ മുഖ്യ പങ്ക് ഈ ജീവിതശൈലി രോഗങ്ങൾക്കുണ്ട്. കൂടാതെ ലഹരി പദാർത്ഥങ്ങളുടെ ഉപയോഗത്തിൽ നമ്മുടെ ശരീരത്തിൽ നിന്ന് കോടാനുകോടി അണുക്കളും കോശങ്ങളും നശിച്ചു പോവുകയും ചെയ്യുന്നു. ഇത് നമ്മുടെ രോഗപ്രതിരോധ വ്യവസ്ഥയെ താറുമാറാക്കുന്നു. .... ഇങ്ങനെ നമ്മുടെ സമൂഹത്തിനു നാശം സംഭവിക്കാതിരിക്കാൻ നമ്മുടെ പൂർവികർ രോഗപ്രതിരോധശേഷി നൽകുന്ന മാർഗങ്ങൾ ഉൾക്കൊള്ളുന്ന ആയുർവേദം അടക്കമുള്ള പൗരാണിക ഗ്രന്ഥങ്ങളെ നമുക്ക് നൽകുകയും അതിനനുസരിച്ചു ജീവിച്ചു, പോരുകയും ചെയ്തു. ഇങ്ങനെ ചിട്ടയായ ജീവിത മൂല്യങ്ങൾ അനുസരിച്ചു ജീവിതം മുന്നോട്ടു നയിക്കാൻ ഇനിയും നമ്മൾ വൈകരുത്

ദീപക് ദാസ്
8 G രാമവിലാസം എച്ച് .എസ്.എസ്.ചൊക്ലി
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം