റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ചരിത്രം

പ്രക്യതി മനോഹരമായ കോന്നിയുടെ ഹ്യദയഭാഗത്ത് പ്രശാന്തമായ കുന്നിൻചരുവിൽ ഇന്ത്യ ൻ ജനാധിപത്യ ത്തിന്റെ പാവന നാമധേയവുമണിഞ്ഞ് നിലകൊള്ളുന്ന സരസ്വതിമന്ദിരമാണ് റിപ്പബ്ളിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ.. സ്കൂളിന്റെ ആരംഭകാലത്ത് കല്ലറേത്ത് ശ്രീ. എൻ.രാമൻ പിള്ളയും തുടർന്ന് കല്ലറേത്ത് ശ്രീ.കെ.ആർ.മാധവൻപിള്ളയും മാനേജർസ്ഥാനം വഹിച്ചിരുന്നു . പിന്നീട് 1978 മുതൽ അദ്ദേഹത്തിന്റെ പുത്രൻ കല്ലറേത്ത് ശ്രീ.എം.കെ.നരേന്ദ്രനാഥ് മാനേജർ ആയി പ്രവർത്തിക്കുന്നു

ആദ്യ മാനേജരായിരുന്ന കല്ലറേത്ത് ശ്രീ.കെ.ആർ.മാധവൻപിള്ളയുടെ ആറ് മക്കൾ ചേർന്ന് കോന്നി റിപ്പബ്ളിക്കൻ എഡ്യൂക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ് രജിസ്റ്റർ ചെയ്യുകയും സ്കൂളുകളുടെ പ്രവർത്തനം ട്രസ്റ്റിന്റെ മേൽനോട്ടത്തിൽ നടത്തി വരികയും ചെയ്യുന്നു. ' 1923 ൽ ഒരു ഇംഗ്ളീഷ് മിഡിൽ സ്കൂളായി രൂപം കൊണ്ട ഈ സ്ഥാപനത്തിന്റെ തുടക്കം കുറിച്ചത് മഹാനുഭാവനായ ശ്രീ.ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയാണ്. യശ്ശശരീരനായകല്ലറേത്ത് ശ്രീ.എൻ.രാമൻപിള്ളയായിരൂന്നു ആദ്യ കാല മാനേജർ.അദ്ദേഹത്തിന്റെ ഉടമയിലിരുന്ന മങ്ങാരം താഴത്തേതിൽ വീട്ടിലാണ് സ്കൂൾ താൽകാലികമായി പ്രവർത്തനം ആരംഭിച്ചത്. 1923 ൽ സ്കൂൾ ആരംഭിച്ചപ്പോൾ ശ്രീ.എം.കെ.ഗോപാലൻനായർ ഹെഡ്മാസ്റ്റർ ആയും പി.ജി.നാണുപിള്ള, പി.എൻ.ചെല്ല പ്പൻപിള്ള,കെ.എൻ.പരമേശ്വര പണിക്കർ എന്നീ 3 അധ്യാപകരും 28 വിദ്യാർത്ഥികളും മാത്രമാണ് ഉണ്ടായിരുന്നത്.ഇപ്പോൾ 100 ൽ അധികം അധ്യാപകരും, 1700 ൽ അധികം വിദ്യാർത്ഥികളും ഉണ്ട്. അധ്യാപകരുടെയും പല ബഹുമാന്യ വ്യ ക്തികളുടെയും നിർലോഭമായ സഹായസഹകരണ ത്തോടെ താമസിയാതെ ഇപ്പോഴത്തെ സ്ഥലത്ത് പുതിയ ഒരു കെട്ടിടം നിർമ്മിക്കുകയും സ്കൂൾ ഇവിടേക്ക് മാറ്റുകയും ചെയ്തു. സർവ്വശ്രീ.ചിറ്റൂർ കെ.ഗോവിന്ദപിള്ള, ചേന്നാട്ട് നാരായണപിള്ള, പഴൂർ പി.ജി.രാമൻപിള്ള, വയലത്തല പി.എസ്.വേലുപിള്ള , മണ്ണഞ്ചേരിൽ എം.എൻ.രാഘവൻനായർ, മുല്ലശ്ശേരിൽ എം.പി.ക്യഷ് ണപിള്ള, പള്ളിപ്പറമ്പിൽ പി.ആർ.കേശവപിള്ള, ചിറപ്പുറത്ത് കെ. സി.ശങ്കരനാരായണപിള്ള,വെൺമേലിൽ വി.ആർ.കേശവപിള്ള തുടങ്ങിയവർ ഈ സ്ഥാപനത്തിന്റെ വളർച്ചയ്ക് അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ട്. കൂ‍ടാതെ സ്വാതന്ത്ര്യ സമരത്തിലെ ഒരു മുന്നണി പോരാളിയായ ശ്രീ.കെ.കെ.കുഞ്ചുപിള്ള, സുപ്രസിദ്ധ ഫലിതസാമ്രാട്ട് ഇ.വി.ക്യഷ് ണപിള്ള, ശ്രീ.കൊച്ചീക്കൽ ബാലക്യഷ് ണൻതമ്പി, പ്രാക്കുളം രാമൻപിള്ള,എന്നിവരുടെ പ്രോത്സാഹനം ഇടയ്കി‍ടെ ഈ വിദ്യാലയത്തിന്റെ വളർച്ചയ്ക് ലഭിച്ചിട്ടുണ്ട്. സ്കൂളിന് ആദ്യ മായി ഒരു ഗ്രന്ഥശാല ഉണ്ടാക്കുവാൻ സാധിച്ചത് കോന്നി കല്ലേലി എസ്റ്റേറ്റ് സൂപ്രണ്ട് ഫാർസായിപ്പിന്റെ ഔദാര്യം കൊണ്ടാണ്. 1927 ൽ അദ്ദേഹം സ്വന്തം ഗ്രന്ഥ ശേഖരം ഈ സ്ഥാപനത്തിന് സംഭാവന ചെയ്തു. 1950 ൽ ഒരു ഹൈസ്കൂളായി ഉയർന്നു. ഇന്ത്യ ൻ ജനാധിപത്യ ത്തിന്റെ പരിപാവന നാമധേയം ധരിച്ച് റിപ്പബ്ളിക്കൻ ഹൈസ്കൂളായി മാറി. ഈ സ്ഥാപനത്തിന്റെ ആദ്യ കാലം മുതലുള്ള വളർച്ചയ്ക്ക് കാരണഭൂതനായി പ്രവർത്തിച്ച കല്ലറേത്ത് ശ്രീ.കെ.ആർ.മാധവൻപിള്ള ദീർഘകാലം ഹെഡ്മാസ്റ്ററായും മാനേജരായും സേവനം അനുഷ്ഠിച്ചു