വലിയന്നൂർ നോർത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്
         നമ്മുടെ നാട് ലോക്ക് ഡൗണിലാണ് ഇപ്പോൾ ഉള്ളത്. എല്ലാം അടച്ചു പൂട്ടിയിരിക്കുന്നു. ആർക്കും ജോലി ഇല്ല. എല്ലാവരും വീട്ടിൽ തന്നെയാണ് ആരും പുറത്തേക്ക് ഇറങ്ങുന്നില്ല. വീട്ടിൽ നിന്ന് പുറത്തേക്ക് പോകുന്നവരും നമ്മളിൽ ഉണ്ട്.സ്കൂൾ പോലും അടച്ചുപൂട്ടിയിരിക്കുകയാണ്.വാഹനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന റോഡിൽ ഇപ്പോൾ വാഹനങ്ങൾ പോലും ഇല്ലാതായിരിക്കുന്നു വിമാനങ്ങളും തീവണ്ടികളും വരെ ഓടുന്നില്ല.
                 കൊറോണ എന്ന വൈറസിന് വേണ്ടുന്ന നിർദ്ദേശങ്ങൾ പാലിക്കണം കൈകൾ സോപ്പിട്ട് കഴുകുക,  മാസ്ക് ധരിക്കുക, കൂട്ടം കൂടി നിൽക്കാതിരിക്കുക... നിർദേശങ്ങൾ പാലിച്ച് കഴിഞ്ഞാൽ മാത്രമേ കൊറോണ നമ്മെ വിട്ട് പോകുകയുള്ളൂ
                      നമ്മെപ്പോലെ നിർദേശങ്ങൾ പാലിക്കുന്നവരാണ് പോലീസുകാർ. നമുക്കുവേണ്ടി കാവലിരിക്കുന്നവർ. അവരുടെ ജീവൻ നോക്കാതെയാണ് അവർ നമ്മെ രക്ഷിക്കുന്നത്. ഊണും ഉറക്കവുമില്ലാതെ ആണ് നമ്മുടെ സ്വന്തം മാലാഖമാരും പോലീസുകാരും നമ്മെ രക്ഷിക്കാനായി ജീവൻ പണയപ്പെടുത്തുന്നത്. പക്ഷേ മറ്റുള്ളവർ നിയമം ലംഘിച്ച് നടക്കുന്നു. വീട്ടിൽ തന്നെ ഇരിക്കാൻ പറയുമ്പോഴും നമ്മൾ പുറത്തേക്ക് പോവുകയാണ്. അതുകൊണ്ടുതന്നെ പോലീസിന് അതികഠിനമായ പ്രവർത്തനം ചെയ്യേണ്ടിവരുന്നു. നാം ഒരുമിച്ചു നിന്നാൽ ഏത് രോഗത്തെ വേണമെങ്കിലും നമുക്ക് നേരിടാം ഒറ്റക്കെട്ടായി നേരിടാം. "ഒത്തുപിടിച്ചാൽ മലയും പൊക്കാം" എന്നതുപോലെ. വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർ നിരീക്ഷണത്തിൽ നിൽക്കുക നാം എല്ലാവരും പ്രാർത്ഥിക്കണം. മനസ്സുരുകി പ്രാർത്ഥിക്കണം.
               നമ്മളെക്കാളും കഷ്ടപ്പാട് അനുഭവിക്കുന്നത് വിദേശരാജ്യങ്ങളിൽ കഴിയുന്നവരാണ്. അവരും നമ്മളെപ്പോലെ ജോലിയില്ലാതെ കഴിയുന്നവരാണ് ഓരോ ദിവസവും അവർക്ക് ദുഃഖം ഏറിയ ദിവസമാണ് ഒരു നേരം മാത്രം ഭക്ഷണം കഴിക്കുന്നവരും അവർക്കിടയിലുണ്ട് ദിവസവും പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട്.
                   നമ്മുടെ ക്രൂരത കൊണ്ടാണ് രോഗങ്ങളെല്ലാം വരുന്നത്. നാം എന്തൊക്കെ ക്രൂരതകളാണ് ഭൂമിയോടു ചെയ്യുന്നത് നാം എല്ലാവരും പ്രാർത്ഥിച്ചാൽ രോഗം നമ്മെ വിട്ടുപോകും അതുപോലെ തന്നെ നന്നായി അതിനുവേണ്ടി പരിശ്രമിക്കണം. നമുക്കാർക്കും കൊറോണ വൈറസ് വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.....
 
ഫാത്തിമത്തുൽ സഫ എസ്. എം
6 വലിയന്നൂർ നോർത്ത് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം