വിമല ഹൃദയ എച്ച്.എസ്. വിരാലി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ പത്രം (2018-2019)

പാട്ടുപാടിയും മധുരം വിളമ്പിയും വൈവിധ്യമാർന്ന പരിപാടികളോടെ വിമലഹൃദയ സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.(01_06_2018)

പത്രം
              വിമലഹൃദയ സ്കൂളിൽ പ്രവേശനോത്സവം വൈവിധ്യ മാർന്ന പരിപാടികളോടെ തുടക്കം കുറിച്ചു. വർണ്ണ തൊപ്പിയും ബലൂണുകളുമായി എത്തിയ അഞ്ചാം ക്‌ളാസ്സിലെ വിദ്യാർത്ഥികളെ പ്രവേശനോത്സവ ഗാനത്തോടെ ആനയിച്ചു . തുടർന്ന്  കുട്ടിപ്പാട്ടുകൾ പാടി രസിപ്പിച്ചു . പ്രവേശനോത്സവം ശ്രീ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് സിന്ധുകുമാർ  അധ്യക്ഷത വഹിച്ചു . എസ്.എം.സി ചെയർമാൻ , മദർ പി.ടി.എ ,, സീനിയർ അസിസ്റ്റന്റ് , പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ആശംസകൾ നേർന്നു . തുടർന്ന്  നവാഗതരെ തിലകക്കുറി അണിയിച്ചു .  ഹെഡ് മിസ്ട്രസ്  സ്വാഗതവും സ്റ്റാഫ് സെക്രട്ടറി  നന്ദിയും പറഞ്ഞു. തുടർന്ന് എല്ലാ കുട്ടികൾക്കും ലഡു വിതരണവും നടത്തി.

വിമലഹൃദയ ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾ ഇനി ഹൈടെക് ക്ലാസ്സ്മുറിയിലിരുന്ന് പഠിക്കും.

വിമലഹൃദയ ഹൈസ്കൂളിൽ ശ്രീ ആൻസലൻ എം.എൽ. എ ഹൈടെക് ക്ലാസ് റൂമുകൾ ഉത്ഘാടനം
              പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പും, കേരള ഇൻഫ്രാട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജൂക്കേഷനും (കൈറ്റ്)ചേർന്ന് നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സു മുറി പദ്ധതി നൂറു ശതമാനവും പൂർത്തീകരിച്ച് . വിമലഹൃദയ ഹൈസ്‌കൂളിൽ  അനുവദിക്കപ്പെട്ട 22  ഹൈസ്കൂൾ ക്ലാസ്സുമുറി പൂർണ്ണമായും ഹൈടെക് ആയതോടെ കുട്ടികൾക്ക് ഇനിയുള്ള പഠനം ഹൈടെക് ക്ലാസ്സ് മുറിയിലൂടെ ആണ്  . ക്ലാസ്സ്മുറിയുടെ ഔപചാരികമായ ഉദ്ഘാടനം നെയ്യാറ്റിൻകര എം.എൽ.എ നിർവ്വഹിച്ചു. വാർഡ് മെമ്പർ  ശശീന്ദ്രൻ  , മദർ പി.ടി.എ പ്രസിഡന്റ് , സീനിയർ അസിസ്റ്റന്റ് ,സ്റ്റാഫ് സെക്രട്ടറി വിജയകമാർ,, മദർ പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ  സംസാരിച്ചു. ഹെഡ് മിസ്ട്രസ്  സ്വാഗതവും എെ.ടി കോർഡിനേറ്റർ  നന്ദിയും പറഞ്ഞു.

വിമലഹൃദയ ഹൈസ്‌കൂളിൽ ഫലവൃക്ഷത്തണലൊരുക്കാൻ അദ്ധ്യാപകർ

ഹൈടെക് ക്ലാസ്സ് മുറികളുടെ സംരക്ഷണത്തിന് ലിറ്റിൽകൈറ്റ്സിന്റെ ഐ.ടികൂട്ടായ്മ

                                        വിരാലി : വിമലഹൃദയ ഹൈസ്കൂളിൽ പൊതു വിദ്യാഭ്യസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ നടപ്പാക്കുന്ന ഹൈടെക് പദ്ധതിയുടെ കാര്യക്ഷമായ നടത്തിപ്പിനും വിവരവിനിമയ സാങ്കേതിക വിദ്യയിൽ കൂടുതൽ പരിശീലനം നൽകി വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനുമായി 40 വിദ്യാർത്ഥികളും അവരെ നയിക്കുന്നതിനായി കൈറ്റ് മിസ്ട്രസായി ജോളി ടീച്ചറും സൗമ്യ ടീച്ചറും അടങ്ങുന്ന ഒരു കൈറ്റസ് ഗ്രൂപ്പ് രൂപീകരിക്കുകയും എച്ച് എം. ലൈല പ്രകാശ് , പി ടി എ പ്രസി൯ന്റ് ശ്രീ സിന്ധുകുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ജൂൺ മാസത്തിൽ മാസ്റ്റർ ട്രെയ്നർ രമ ടീച്ചർ ലിറ്റിൽകൈറ്റ്സ് പദ്ധതി ഔപചാരികമായി ഉത്ഘാടനം ചെയ്യുകയും ചെയ്തു എല്ല ബുധാഴ്ചകളിലും വൈകുന്നേരം 4 മണിമുതൽ 5മണി വരെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു.

വിമലഹൃദയ ഹൈസ്‌കൂളിലെ വായനാ വാരാഘോ‍ഷത്തിന് തുടക്കമായി

vayanavaram
                                      എഴുത്തുകാരിയും അധ്യാപികയുമായ സാഹിറ റഹ‌മാൻ പറയുന്നു  ജീവിതത്തിന്റെ ഏറ്റവും വലിയ ആനന്ദമാണ് വായന വായനയുടെ ആനന്ദം കണ്ടെത്താത്തവർക്ക് ജീവിതത്തെ അപൂർണ്ണതയോടെ മാത്രമേ അറിയാൻ പറ്റൂവെന്നും .വിമല ഹൃദയഹൈസ്കൂളിലെ ഈ വർ‍‍ഷത്തെ വായനാ വാരാഘോഷവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും പ്രഥമാഥ്യപിക നിർവ്വഹിച്ചു    വായനയിലൂടെ അറിഞ്ഞ കാര്യങ്ങൾ നേരിട്ടു കാണുമ്പോഴുള്ള ആഹ്ലാദം പറഞ്ഞറിയിക്കാൻ പറ്റാത്തതാണെന്നും വായനയിലൂടെ അറിവും ആഹ്ലാദവും മാത്രമല്ല, ആത്മധൈര്യവും നേടുന്നുണ്ടെന്നും  യാത്രാനുഭവങ്ങളെക്കുറിച്ച് പറയുന്നതിനിടയിൽ കൂട്ടിച്ചേർത്തു.പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി.  എഴുത്തു ക്വിസ് മത്സരങ്ങൾ,അമ്മ വായന,പുസ്തക പ്രദർശനം,ഉച്ചക്കൂട്ടം,പുസ്തക സമാഹരണം,എഴുത്തു കാരുടെ സംഗമം തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.വായനാ വസന്തത്തിൻെ ഭാഗമായി ലൈബ്രറിയിൽ നിന്നും ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറുകയും ക്ലസുകളിൽ ഇ‍ഷ്യു രജിസ്റ്റർ പ്രകാരം കുട്ടികൾക്ക് പുസ്തകങ്ങൾ നൽകുകയും ചെയ്തു. കുട്ടികൾ വായിക്കുന്ന പുസ്തകങ്ങളുടെ കുറിപ്പുകൾ സൂക്ഷിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. കുട്ടികളിൽ വായനാവാസന പ്രോത്സാഹിപ്പിക്കുന്നതിന് ഇതു സഹായകമായി.

അന്താരാഷ്ട്ര യോഗദിനം ആചരിച്ചു

വിമലഹൃദയ ഹൈസ്‌കൂളിലെ ഔഷധ സസ്യങ്ങളെക്കുറിച്ച് പഠിക്കാൻ ഔഷധസസ്യോദ്യാനം ഒരുങ്ങുന്നു

ജൈവവൈവിധ്യം.

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു.

മദ്യവിരുദ്ധ റാലി

വായനാ വാരാഘോഷത്തിന് മാറ്റുകൂട്ടി അമ്മ വായന

                                വിദ്യാർത്ഥിളുടെയും അധ്യാപകരുടെയും സാഹിത്യാഭിരുചി വളർത്തുക എന്ന ഉദ്ദേശ്യ ത്തോടെകൂടി ഗവൺമെന്റ് രൂപീകരിച്ചിട്ടുള്ള സംരഭമായ വിദ്യാരംഗം കലാവേദിയിൽ 

കുട്ടികളുടെ സർഗ്ഗാത്മകതയും വിജ്‍ഞാനതൃഷ്ണയും പരിപോഷിപ്പിക്കുന്ന പല പ്രവർത്തനങ്ങളും സ്ക്കൂൾ തലത്തിൽ നടത്തി സമ്മാനങ്ങൾ നൽകിവരുന്നു, യു.പി,ഹൈസ്കൂൾ തലങ്ങളിലായി 168 കുട്ടികൾ അവരുടെവിവിധ കഴിവുകൾ മാറ്റുരച്ച് പ്രതിഭ തെളിയിക്കുന്നു.ഓരോ മാസത്തെയും പ്രവർത്തനങ്ങളുടെ റിപ്പോർട്ട് തയ്യാറാക്കുന്നു.വിദ്യാരംഗം കലാവേദി സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.അധ്യാപകരും കുട്ടികളും സഹകരിച്ച് ഒരു ഫണ്ട് സ്വരൂപിക്കുകയും കലാവേദിയുടെ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുകയും ചെയ്യുന്നു മാതൃഭൂമി പുസ്തകോത്സവം ആരംഭിച്ചു.കേരളത്തിലെ പ്രശസ്ത എഴുത്തുകാരുടെയും വ്യത്യസ്ത പുസ്തക ങ്ങൾ പുസ്തകപ്രദർശനത്തൽ ഒരുക്കിയിട്ടുണ്ട്. സ്കൂൾ ലൈബ്രറി കൗൺസിൽ ,വിദ്യരംഗം കലാ - സാഹിത്യ വേദി എന്നിവരുടെ പിന്തുണയും ഈ ഉദ്യമത്തിനുണ്ട്. മൂന്ന് ദിവസങ്ങളായി നടക്കുന്ന പുസ്തകമേളയും വിൽപ്പനയും പൊടിപൊടിച്ചു. ആദ്യ പുസ്തക വിൽപ്പന എച്ച്.എംമിന് നൽകി ഉദ്ഘാടനം ചെയ്തു. സീരിയൽ ദൃശ്യങ്ങൾ വെടിഞ്ഞ് അമ്മമാരും കുട്ടികളും വായനയിലേക്ക് തിരിയേണ്ട കാലം അതിക്രമിച്ചുവെന്ന് അഭിപ്രായപ്പെട്ടു.മദർ പി.ടി.എ പ്രസിഡണ്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ അസിസ്റ്റൻറ് വിദ്യാരംഗം കലാ - സാഹിത്യ വേദികൺവീനർ സ്റ്റാഫ് സെക്രട്ടറി എന്നിവർ സംസാരിച്ചു. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി സ്കൂളിൽ വ്യത്യസ്തങ്ങളായ നിരവധി പരിപാടികൾ നടന്നുവരുന്നു. പുസ്തക ചർച്ച 'കവിതയരങ്ങ്, അമ്മവായന,

വിമലഹൃദയ ഹൈസ്കൂളിൽ പുസ്തകോത്സവം

വായനാ വസന്തത്തിൻെ ഭാഗമായി ലൈബ്രറിയിൽ നിന്നും ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറുകയും ക്ലസുകളിൽ ഇ‍ഷ്യു രജിസ്റ്റർ പ്രകാരം കുട്ടികൾക്ക് പുസ്തകങ്ങൾ നൽകുകയും ചെയ്തു. കുട്ടികൾ വായിക്കുന്ന പുസ്തകങ്ങളുടെ കുറിപ്പുകൾ സൂക്ഷിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിന് ഇതു സഹായകമായി.

ഡിജിറ്റൽ സാഹിത്യ ക്വിസ്

(04-07-2018)ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം ആരംഭിച്ചു.

                       വിമലഹൃദയ   ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകുന്ന വ്യത്യസ്ത മേഖലകളിലെ പരിശീലനത്തിന്റെ രണ്ടാം ഘട്ട പരിശീലനമായ ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം ആരംഭിച്ചു. നാല് മണിക്കൂറുള്ള പരിശീലനം എല്ലാ ബുധനാഴ്ചയും വൈകുന്നേരമാണ് സംഘടിപ്പിക്കുക.പരിശീലനം ലഭിച്ച ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സ് ആണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക.പരിശീലനത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന് വിദ്യാർത്ഥികൾക്ക് സബിജില്ലാ -ജില്ലാ-സംസ്ഥാന തല പരിശീലനവും നൽകും.40 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഉള്ളത്.

ബഷീർ അനുസ്മരണ ദിനം ആചരിച്ചു

ബഷീർ അനുസ്മരണം
                            ജൂലൈ  5 ന്  മലയാള സാഹിത്യത്തിലെ നിത്യഹരിത വസന്തമായ വൈക്കം മുഹമ്മദ് ബഷീർ ഓർമ്മയായിട്ട് ചൊവ്വാഴ്ച 24 വർഷം തികയുന്നു. വിമലഹൃദയ ഹൈസ്കൂളിൽ വ്യത്യസ്ത പരിപാടികളോടെ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം ആചരിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദി, ലൈബ്രറി കൗൺസിൽ, ലിറ്റിൽകൈറ്റ്സ് ഐ.ടി ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്.രാവിലെ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പ്രഭാഷണംനിർവ്വഹിച്ചു. ലൈബ്രറി ഹാളിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകങ്ങളുടെ പ്രദർശനവുംനടന്നു.ഉച്ചയ്ക്ക് ബഷീർ കഥാപാത്രങ്ങളുടെ ചിത്രരചനയും നടന്നു.

ഗണിത വിസ്മയം സംഘടിപ്പിച്ചു

                                വിമലഹൃദയ   ഹൈസ്കൂളിൽ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിതശാസ്ത്രത്തിലെ വ്യത്യസ്തമായ ക്രിയകൾ ലളിതമായി ചെയ്യാനുള്ള ശാസ്ത്രീയ സൂത്രങ്ങളുമായുള്ള ഗണിത വിസ്മയം സംഘടിപ്പിച്ചു.

‘ഹലോ ഇംഗ്ലീഷ്’ നടത്തി

ഹലോ ഇംഗ്ലീഷ് പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെ ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കാനായി വിമല ഹൃദയ ഹൈസ്കൂളിൽ ‘ഹലോ ഇംഗ്ലീഷ്’ നടത്തി. സർവ്വശിക്ഷാ അഭിയാന്റെ (എസ്.എസ്.എ) നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് ഹലോ ഇംഗ്ലീഷ്.ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനുള്ള ചിട്ടയായ പഠന പ്രവർത്തനങ്ങളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പഠനം ശാക്തീകരിക്കുന്നതിനുള്ള പൊതുവിദ്യാലയങ്ങളുടെ നിർണായകമായ ചുവട് വയ്പ്പാണ് ഹലോ ഇംഗ്ലീഷ്. ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിലെ ഇംഗ്ലീഷ് പഠനം ശാക്തീകരിക്കുന്നതിനുള്ള പരിപാടിയാണിത്. ഹലോ ഇംഗ്ലീഷിന്റെ ഔദ്യോഗികമായ ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ അസിസ്റ്റൻറ് എസ്.ആർ.ജി കൺവീനർ വിദ്യാരംഗം കൺവീനർ ലൈബ്രറി കൺവീനർ, മദർ പി.ടി.എ പ്രസിഡണ്ട്എന്നിവർ സംസാരിച്ചു.പ്രധാനാധ്യാപിക സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നന്ദിയും പറഞ്ഞു. .തുടർന്ന് ഹലോ ഇംഗ്ലീഷ് പരിപാടിയുടെ ഭാഗമായി വ്യത്യസ്ത പരിപാടികളും അരങ്ങേറി.

അധ്യാപക രക്ഷാകർത്തൃ സമിതിവാർഷിക ജനറൽബോഡി യോഗം നടന്നു.(21-07-2018)

               ഈ വർഷത്തെ അധ്യാപക രക്ഷാകർത്തൃ സമിതിവാർഷിക ജനറൽബോഡി യോഗം 21-07-2018 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പി.ടി.എ പ്രസിഡണ്ടിന്റ് ഉദ്‌ഘാടനം ചെയ്തു.  പൊതു വിദ്യാലയങ്ങൾക്ക്  വർത്തമാകാലത്തുള്ള പ്രസക്തി ഏറുകയാണെന്നും അതിനാൽ നമുക്കോരോരുത്തർക്കും പൊതുവിദ്യാലയങ്ങളോട് കടമയുംകടപ്പാടുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ    മദർ പി.ടി.എ പ്രസിഡണ്ട്  എസ്.ആർ.ജി കൺവീനർ എന്നിവർ ആശംസകൾ നേർന്നു. മുൻവർഷത്തെ വരവു ചെലവു കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. .പുതിയപി.ടി.എപ്രസിഡണ്ടായി ശ്രി വർഗീസിനെ  തെരെഞ്ഞെടുത്തു.