വിമിൻ എം വിൻസെന്റ്

Schoolwiki സംരംഭത്തിൽ നിന്ന്

വിമിൻ എം വിൻസെന്റ്

  ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡും ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡും ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡും കൈപിടിയിലൊതുക്കിയ യുവ പ്രതിഭയായ വിമിൻ എം വിൻസൻറ് ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂരിലെ പൂർവ വിദ്യാർത്ഥിയാണ്. ഡ്യൂട്ടിൽ ആർട്ട് എന്ന് ചിത്രകല ഉപയോഗിച്ച് 7 ലോകാത്ഭുതങ്ങൾ ഒരു എ ഫോർ കടലാസിൽ 3 മണിക്കൂർ 54 മിനിട്ട് 20 സെക്കന്റ് സമയം കൊണ്ട് ചിത്രീകരിച്ചതിനാണ് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡും ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡും ലഭിച്ചത്. ഇതുവരെയുള്ള മാർപാപ്പമാരുടെ പേരും അവരുടെ മറ്റ് വിവരങ്ങളും മലയാളത്തിൽ കയ്യക്ഷരത്തിൽ ഒരു ബുക്ക് തയ്യാറാക്കിയതിനാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡും ലഭിച്ചത്.

  1996 ഡിസംബർ മാസം ആറാം തീയതി വവ്വാമൂല വട്ടവിള സങ്കീർത്തനത്തിൽ ഡി ആർ മിനികുമാരിയുടെയും എൻ വിൻസൻറിന്റെയും മകനായി ജനിച്ചു. ചെറുപ്പത്തിലേ ചിത്രകലയിൽ താൽപര്യമുണ്ടായിരുന്നു. 2013ൽ ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂരിൽ നിന്നും എസ് എസ് എൽ സി പൂർത്തിയാക്കി. +2, ഐ ‍ടി ഐ, ശില്പകല(ഒരു വർഷം), ഡിഗ്രി തുടങ്ങിയ പഠനങ്ങൾ പൂർത്തിയാക്കിയശേഷം കലാരംഗത്ത് ജോലി ചെയ്തു വരുന്നു.

വിമിൻ എം വിൻസെന്റിനെക്കുറിച്ചുള്ള വിഡിയോകൾ [1] [2]

വിമിൻ എം വിൻസെന്റിന്റെ വാക്കുകൾ

   മനസ്സിൻറെ ഉള്ളറയിൽ ഇപ്പോഴും ചിതലരിക്കാതെ കിടക്കുന്ന ഓർമകളിൽ അവശേഷിക്കുന്നത് വിദ്യാലയ കാലഘട്ടത്തെക്കുറിച്ചുള്ള മധുരമായ ഓർമകളാണ്. ആ കാലഘട്ടങ്ങളെ കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ കുളിർമ്മയുടെ ഒരു നേർത്ത തലോടൽപ്പോലെയാണ് അനുഭവപ്പെടുന്നത്.കാലം, എനിക്ക് പലതും സമ്മാനിച്ചു പലരെയും പരിചയപ്പെടുത്തി , പല ഓർമകളും അനുഭവങ്ങളും നൽകി അതിൽ എനിക്ക് നൽകിയ സ്നേഹ ആദരവും. ആ ഓർമ്മകളും മധുര പൂർണമാകുന്നു. ജീവിതത്തിൽ ആദ്യമായി ഒരു നിറഞ്ഞ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനും വേദി ആയതും എന്റെ വിദ്യാലയത്തിൽ തന്നെയായിരുന്നു.

"https://schoolwiki.in/index.php?title=വിമിൻ_എം_വിൻസെന്റ്&oldid=1805290" എന്ന താളിൽനിന്ന് ശേഖരിച്ചത്