വി.എം.യുപി.എസ്.കല്ലേക്കാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ

      ഞങ്ങളുടെ വിദ്യാലയം പിരായിരി പഞ്ചായത്തിലെ കല്ലേക്കാട് എന്ന പ്രദേശത്താണ്. പിരായിരി പഞ്ചായത്തിൽ 21 വാർഡുകളാണ് ഉള്ളത്.ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത് 17-ാം വാർഡിലാണ്.1,2,3,17,18,19 എന്നീ വാർഡുകൾ ഈ സ്ക്കൂളിൻ്റെ പരിധിയിലാണ് വരുന്നത്.ഇവിടുത്തെ പാവപ്പെട്ട കുട്ടികൾ ഇവിടെ നിന്നുമാണ് വിദ്യാഭ്യാസം നേടുന്നത്.

  ഈ പ്രദേശത്തിന് കല്ലേക്കാട് എന്ന് പേരു വരാൻ കാരണം കൂടുതൽ കാടുകളും പാറകളും കുന്നുകളും ഉള്ളതുകൊണ്ടാണ് എന്നതാണ് ഭൂരിഭാഗം പേരിൽ നിന്നും കിട്ടിയ വിവരം

വിദ്യാഭ്യാസം

    ……………..

വർഷങ്ങൾക്കു മുൻപ് എഴുത്തും വായനയും അറിയുന്നവർ വളരെ തുച്ഛമായിരുന്നു. അന്നു കാലത്ത് രാശിപ്പണിക്കർമാർ വീട്ടിൽ വന്നാണ് അറിവു പകർന്നിരുന്നത്.എഴുത്തുപള്ളിക്കൂടം പ്രവർത്തിച്ചിരുന്നു. എടത്തറയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിലേക്കുള്ള യാത്രയുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ കല്ലേക്കാട് പാളയത്തിൽ ശ്രീ. കറുപ്പുപ്പിള്ളയുടെ നേതൃത്വത്തിൽ "പച്ചയപ്പ " എലിമെൻ്ററി സ്ക്കൂൾ പ്രവർത്തിച്ചു വന്നു. ചില സാങ്കേതിക കാരണങ്ങളാൽ DEO ഈ വിദ്യാലയത്തിൻ്റെ അംഗീകാരം പിൻവലിക്കുകയും പ്രവർത്തനം നിലക്കുകയും ചെയ്തു.

       ഈ സാഹചര്യത്തിലാണ് സ്ഥലത്തെ പൗര പ്രധാനികൾ കൊടുന്തിരപ്പുള്ളി ദേവസ്വത്തിൻ്റെ 50 സെൻ്റ് സ്ഥലം പാട്ടത്തിനെടുത്ത് ഓലപ്പുര കെട്ടി യൂണിയൻ എൽ.പി.സ്ക്കൂൾ എന്ന പേരിൽ ഈ സ്ഥാപനം തുടങ്ങിയതും ശ്രീ വേലൻ കുട്ടി മാസ്റ്ററെ മാനേജരായി നിയമിച്ചതും.2 കൊല്ലത്തിനു ശേഷം പാലക്കാട് NES ബ്ലോക്കിൻ്റെ സഹായത്തോടെ ഓടിട്ട കെട്ടിടം ഉണ്ടാക്കി.

     ഈ വിദ്യാലയത്തിൻ്റെ ആരംഭത്തിൽ 43 വിദ്യാർത്ഥികളും 2 അധ്യാപകരുമാണ് ഉണ്ടായിരുന്നത്.1954 മെയ് മാസം ആയപ്പോഴേക്കും 94 വിദ്യാർത്ഥികളും 3 അധ്യാപകരുമായി വർദ്ധിച്ചു.സ്ക്കൂളിൻ്റെ തൊട്ടടുത്തുള്ള സ്വകാര്യ വ്യക്തിയിൽ നിന്നും ഒരു ഏക്കർ സ്ഥലം കൂടി വാങ്ങി 1965 ൽ ഇതൊരു പരിപൂർണ്ണ യൂ.പി.സ്ക്കൂൾ ആയി ഉയർത്തപ്പെട്ടു.1970 ആയപ്പോഴേക്കും 450 കുട്ടികളും 13 അധ്യാപകരുമായി.1995 ആയപ്പോൾ 800 കുട്ടികളും 24 അധ്യാപകരുമായി ഉയർന്നു.

   ഈ വിദ്യാലയം തുടങ്ങുന്നതിനു മുൻപ് ഈ പ്രദേശത്തെ സാധാരണ ജനങ്ങൾക്ക് അക്ഷരജ്ഞാനം ഇല്ലായിരുന്നു. സമൂഹത്തിൽ ഉയർന്ന നിലവാരത്തിലുള്ള കുടുംബങ്ങളിൽ ഉള്ളവർക്കു മാത്രമേ വിദ്യാഭ്യാസം ലഭിച്ചിരുന്നുള്ളൂ സമൂഹത്തിലെ കുറച്ചു പേർക്ക് അനൗപചാരിക വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി നടത്തിവന്ന നിശാപാഠശാലയിലൂടെയും അക്ഷരജ്ഞാനം ലഭിച്ചിരുന്നു. ഈ തലമുറയിലെ പലരും ഇന്നും ജീവിച്ചിരിപ്പുണ്ട്.

  ഈ വിദ്യാലയത്തിലൂടെ കടന്നുപോയവരിൽ പലരും ഇന്ന് നല്ല നിലയിൽ ഔദ്യോഗിക സ്ഥാനങ്ങൾ അലങ്കരിക്കുന്നുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം