വി.എച്ച്.എസ്.എസ്. പനങ്ങാട്/അക്ഷരവൃക്ഷം/എന്റെ മഴ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ മഴ

അങ്ങ് ദൂരെ നിന്നും മഴയുടെ ആരവം കേൾക്കുബോൾ തന്നെ നമ്മുടെ ഉള്ളിൽ പറഞ്ഞ് അറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം ഉണ്ടാകും... എല്ലാവരെയും ഒരുപോലെ സന്തോഷിപ്പിക്കാൻ മഴയ്ക്ക് സാധിക്കും.
മഴ നമ്മുടെ ഉള്ളിൽ എപ്പോളും കുളിർമ തരുന്ന ഒരു സ്വപ്നം ആണ്
മഴ പെയ്തു കഴിയുമ്പോൾ ചുറ്റുപാടും ഒരു തണുത്ത മൂടൽ ഉണ്ടാകും
അത്‌ കാണുമ്പോൾ മനസ്സിൽ വല്ലാത്ത ഒരു കുളിർമ ഉണ്ടാകും..
എനിക്ക് ഏറ്റവും ഇഷ്ട്ടം വേനൽ മഴ ആണ്..
കടുത്ത ചൂടിനെ അന്ധകാരത്തിൽ ആഴ്ത്തികൊണ്ട് പച്ച പട്ട് ഉടുത്ത പ്രകൃതിയെ തൊട്ടു ഉണർത്തി...
പൊടി മണ്ണിനെ ജീവൻ നൽകി
ഭൂമിയെ തഴുകി എത്തുന്ന മഴ
എന്നും എനിക്ക് ഒരു ആനന്ദം നൽകുമായിരുന്നു...
പ്രകൃതിയുടെ വരദാനം ആണ് മഴ....
തലോടാനും ശാസിക്കാനും മഴയെകൊണ്ട് സാധിക്കും...
ശാസന തുടർച്ചയായി കാണുന്നുണ്ട് ഞാൻ...
എങ്കിലും ഞാൻ ഒരുപാട്.. ഇഷ്ട്ട പെടുന്നു... എന്റെ മഴയെ...

അരുൺ ദാസ് വി ആർ
9 ബി വി.എച്ച്.എസ്.എസ്. പനങ്ങാട്
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത