വി.എച്ച്.എസ്.എസ്. പനങ്ങാട്/അക്ഷരവൃക്ഷം/കഴിഞ്ഞുപോയ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കഴിഞ്ഞുപോയ കാലം

വർഷങ്ങൾക്കുമുമ്പ് ഞാൻ എന്റെ നാട്ടിലേക്ക് വന്നപ്പോൾ എന്റെ കുട്ടികാലത്തെ കുറിച്ചൊന്ന് ഓർത്തുപോയി. കിളികളും, പൂക്കളും, പച്ചപരവതാനികളും വിരിച്ചു നിൽക്കുന്ന നെൽപ്പാടങ്ങളാൽ സമൃദ്ധമായിരുന്ന നാട് ഇന്ന് ആ പച്ചപ്പൊക്കെ എവിടെപ്പോയി? ഇപ്പോൾ ആരും കൃഷി ചെയുന്നില്ലെന്ന് തോന്നുന്നു. എവിടെ നോക്കിയാലും വറ്റിവരണ്ട നെൽപ്പാടങ്ങൾ. പുഴയും, കായലും വറ്റിവരണ്ടു കിടക്കുന്നു. പാടത്ത് പണിയെടുക്കുന്ന സ്ത്രീകളെ കാണുന്നില്ലല്ലോ? കുട്ടികൾ കളിക്കാൻ പുറത്തിറങ്ങുന്നില്ലല്ലേ? പച്ചപരവതാനി വിളിച്ചിടത് ഇപ്പോൾ കോൺക്രീറ്റ് കൊണ്ടുള്ള കെട്ടിടങ്ങളും ഫ്ലാറ്റുകളും ഒക്കെയാണ് വയലിൽ മണ്ണിട്ടു നികത്തി വലിയ വലിയ വീടുകളും, ഫ്ലാറ്റുകളും പണിയുകയാണ്. വയലുകളൊന്നും ഇല്ലാത്തതുകൊണ്ട് നാട് കാണാൻ ഒരു ഭംഗിയുമില്ല.

പണ്ടൊക്കെ ശുദ്ധവായു ലഭിച്ചിരുന്ന ഈ നാട്ടിലിപ്പോൾ മോശം വായുവാണ് ലഭിക്കുന്നത്. ഇപ്പോൾ ഗ്രാമം കാണാൻ ഒരു നഗരം പോലെയുണ്ട്. റോഡിലൂടെ വാഹനങ്ങൾ പാഞ്ഞുപോവുകയാണ്. പണ്ട് വളരെ സുരക്ഷിതമായി നടന്നുപോകാറുള്ള ഇടവഴികൾ ഓരോന്നിലും അപകടകെണികൾ നിറഞ്ഞിരിക്കുന്നു വൈകുന്നേരങ്ങളിൽ കളിസ്ഥലങ്ങളിൽ ഓടിക്കളിച്ചിരുന്ന കൊച്ചുകുട്ടുകാരൊക്കെ വീടിന്റെ ഉമ്മറപ്പടിയിലിരുന്ന് മൊബൈലും, ടീവിയും കണ്ട് സമയം കഴിച്ചുകൂട്ടുന്നു. ഇനി എന്നാണാവോ ആ പഴയ ഗ്രാമത്തിന്റെ സമൃദ്ധിയും ഐശ്വര്യവും, പച്ചപ്പും തിരികെ വരുന്നത്. ആ പഴയ കാലം വരുന്നതോർത്ത് നമുക്കിരിക്കാം.

പ്രണവ് പി പ്രസാദ്
9 ബി വി.എച്ച്.എസ്.എസ്. പനങ്ങാട്
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ