വി.എച്ച്.എസ്.എസ്. പനങ്ങാട്/അക്ഷരവൃക്ഷം/രണ്ട് ചങ്ങാതിമാർ

Schoolwiki സംരംഭത്തിൽ നിന്ന്
രണ്ട് ചങ്ങാതിമാർ

ഒരിടത്ത് സോനുവും ചോട്ടുവും എന്ന രണ്ട് കൂട്ടുകാർ ഉണ്ടായിരുന്നു. സോനു വളരെ ധനികനായ ഒരു കുട്ടിയായിരുന്നു. ചോട്ടു ഒരു ദരിദ്രകുടുംബത്തിലെ കുട്ടിയായിരുന്നു, എങ്കിലും സോനുവിന് ചോട്ടു വിനെ വലിയ ഇഷ്ടമായിരുന്നു. രണ്ട് പേരും ഒരേ സ്കൂളിലാണ് പഠിക്കുന്നത്. പഠിത്തത്തിൽ ചോട്ടുവായിരുന്നു കേമൻ. സോനുവും പഠിക്കാൻ മോശമായിരുന്നില്ല.

കുറച്ച് ദിവസമായി ചോട്ടു പഠിക്കാൻ വരുന്നില്ല. സോനു ചോട്ടുവിനെ അന്വേഷിച്ച് അവന്റെ വീട്ടിൽ ചെന്നു. അപ്പോൾ അവിടെ കണ്ട കാഴ്ച വളരെ ദയനീയമായിരുന്നു. ചോട്ടുവിന്റെ അമ്മ തീരെ സുഖമില്ലാതെ കിടക്കുന്നു. മുഖമാകെ വിളറിയിരിക്കുന്നു, സോനു കാര്യമന്വേഷിച്ചു. അപ്പോഴാണ് ചോട്ടു പറയുന്നത് അവന്റെ എല്ലാമെല്ലാമായ അമ്മക്ക് ബ്ലഡ് ക്യാൻസർ ആണ് എന്ന്. ആരും നോക്കാനില്ല, മരുന്ന് വാങ്ങാൻ പൈസയും ഇല്ല. അച്ഛൻ വർഷങ്ങൾക്ക് മുമ്പ് അവനേയും അമ്മയേയും ഇട്ടിട്ട് നാടുവിട്ട് പോയി. ഞാൻ എന്റെ അമ്മയ്ക്ക് എങ്ങനെ ചികിൽസ കൊടുക്കും. പൈസ ഒന്നുമില്ല. വളരെ ദയനീയമായ ആ അവസ്ഥ കണ്ട് പെട്ടന്ന് സോനു വീട്ടിൽ പോയി അവന്റെ അച്ഛനേയും അമ്മയേയും കൂട്ടി വന്നു. പെട്ടന്ന് ചോട്ടുവിനെയും അമ്മയേയും കാറിൽ കയറ്റി സോനുവും കുടുംബവും നഗരത്തിലെ നല്ല ഒരു ആശുപത്രിയിൽ കൊണ്ടുപോയി. സന്തോഷം കൊണ്ട് ചോട്ടുവിന്റെ കണ്ണ് നിറഞ്ഞു. ഡോക്ടർമാർ അമ്മയെ പരിശോധിച്ചു, പക്ഷേ വൈകിപ്പോയിരുന്നു. അവരുടെ സ്ഥിതി അതാ ദയനീയമായിരുന്നു. അധികം താമസ്സിയാതെ ആ അമ്മ മരണത്തിന് കീഴടങ്ങി. തനിക്ക് ഈ ലോകത്ത് ആരുമില്ല. ആകെയുള്ള തന്റെ അമ്മ തന്നെ തനിച്ചാക്കി പോയിരിക്കുന്നു... ചോട്ടു വാവിട്ട് കരഞ്ഞു.

പെട്ടന്ന് സോനുവിന്റെ അമ്മ അവനെ നെഞ്ചോട് ചേർത്ത് പിടിച്ചു. മോന് ആരുമില്ല എന്ന് കരുതേണ്ട. ഇനി മുതൽ നീ ഞങ്ങളുടെ മോന്നാണ്. അച്ഛനും അത് തന്നെ ആവർത്തിച്ചു. സോനുവിന് സന്തോഷം അടക്കാനായില്ല. അവൻ തന്റെ കൂട്ടുകാരന്റെ കയ്യിൽ മുറുകെ പിടിച്ചു. അമ്മയുടെ അന്ത്യകർമ്മങ്ങൾ എല്ലാം കഴിഞ്ഞ് സോനുവും ചോട്ടുവും കുടുംബവും അവരുടെ വീട്ടിലേക്ക് മടങ്ങി.

സുൾഫിയ മുഹമ്മദ്
3 ബി വി.എച്ച്.എസ്.എസ്. പനങ്ങാട്
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ