വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


കൊറോണയെ കണ്ടില്ലയോ സൂക്ഷമമാം
ജീവികളിൽ ഒരുതരം
റംമ്പൂട്ടാൻ പോലെ ചുവന്ന വൈറസ്
പെട്ടെന്ന് പടരും വൈറസിൽ ഒന്നാമൻ
നാം തന്നെ ഉണ്ടാക്കിയ വൈറസിനെ
നമ്മൾ പിടിച്ചാൽ കിട്ടില്ലല്ലോ
ഒരു മനുഷ്യനിൽ നിന്ന് പകരുന്നല്ലോ
ഓരോ മനുഷ്യനെയായി വധിക്കുന്നല്ലോ
ചെറു ഉറുമ്പിനെക്കാളും പതിൻമടങ്ങ്
ചെറുതല്ലോ വൈറസ്
എന്നിട്ടെങ്ങനെ നമ്മളെ കൊല്ലുന്നിവൻ
ആശങ്കയല്ലാതെ ജാഗ്രതയോടെ വേണം
കൊറോണ ഭീകരനെ ഓടിച്ചീടാൻ
പണ്ടൊരിക്കൽ നാം കണ്ടതാം നിപ്പയെ
നാം എത്ര വേഗത്തിൽ നശിപ്പിച്ചു
അതുപോലെ നാമും കൊറോണയെ നശിപ്പിക്കും
അതിനായ് കൈകൾ നന്നായി കഴുകീടേണം
മാസ്ക്കുകൾ കൃത്യമായി ധരിച്ചീടേണം
വീട്ടിന്നുള്ളിലിരുന്ന് പ്രവർത്തനങ്ങൾ ചെയ്തീടുക
പലതരം കൃഷികൾ ചെയ്യുക
കൂട്ടം കൂടിയാൽ വൈറസ് പകരില്ലയോ
അതും നാം ഒഴിവാക്കീടേണം
വീട്ടിലിരുന്നും ജാഗ്രത കാണിച്ചും നാം
കൊറോണ ഭീകരനെ ഓടിച്ചീടും
നാം ഒറ്റക്കെട്ടായി നിന്നീടും

അനഘ എൽ സി
7 ബി, വി.എച്ച്.എസ്.എസ്.ഫോ‍ർ ഗേൾസ്,തിരുവല്ലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത