വി.വി.എച്ച്.എസ്.എസ് നേമം/അക്ഷരവൃക്ഷം/ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

അമ്മയായി വാണിടും പ്രകൃതി തൻ
കണ്ണിലെ കൃഷ്ണമണിയായി നാം വാണിടുന്നു
നാം തന്നെ അമ്മതൻ കണ്ണിലെ
ചുടുകണ്ണീരൊഴുക്കി രസിച്ചിടുന്നു
നമ്മിലെ നമ്മളെ തൊട്ടു വിളിച്ചിടും
അമ്മയെ എന്തിനു നോവിക്കുന്നു?
പ്രകൃതി മാതാവെന്ന ശില്പിയുണ്ടാക്കിയ
ശില്പങ്ങളാണു നാം മനുഷ്യവർഗം
അല്ലാതെ മാനവനെന്ന ശില്പി
തീർത്തതല്ലീ പരിസ്ഥിതിയെ .
         അമ്മയായ് നന്മയായ്സ്നേഹമായവൾ
       എന്നെന്നും നമ്മുടെ കൂടെയുണ്ട്.
        അമ്മ തൻ അമ്മിഞ്ഞ പാലമൃതാണീ
        ഭൂമിയിലെ ജലാശയങ്ങൾ
        അമ്മതൻ ത്വക്കിൽ നിന്നുതിർന്നു
        വീഴുന്ന വിയർപ്പാണീ തിരമാലകൾ
        അമ്മതൻ പുഞ്ചിരിയിൽ നിന്ന്
        ഉതിരുന്ന വെള്ളാരം കല്ലുകളാണീ മഴ
        അമ്മതൻ മാറിലെ ചൂടേകുവാൻ
        പൊൻ വെയിൽ നാളങ്ങൾ കാത്തു നിന്നു
        നമ്മുടെ ഉഷ്ണമകറ്റുവാനായി
        അമ്മയൂതുന്നതാണീ കാറ്റലകൾ
        നമ്മെ വാരിപുണർന്ന് കുളിരേകാൻ
        അമ്മ തൻ വിരലുകളായി മരങ്ങൾ
        അമ്മ വാരിതന്നിടും പോഷകമാണീ
        മധുര കായ്ഫലങ്ങൾ
 എന്തിനു പിന്നെന്തിനു അമ്മയെ
ഇനിയും ഇങ്ങനെ വേദനിപ്പൂ
അമ്മയുടെ കണ്ണുനീർ ശാവമാണീ
കഴിഞ്ഞു പോയ പ്രളയക്കാലം
അമ്മയുടെ കണ്ണീരായത്
കേരള നാട്ടിൽ ഒലിച്ചിറങ്ങി
പ്രകൃതി മാതാവിൻ നിലവിളിയായി
ഉരുൾ പൊട്ടലും താമസിയാതെ വന്നെത്തി.
പ്രകൃതിയുടെ കണ്ണുനീരിന്നു പകരമായ്
നാo നൽകി യെത്ര ജീവനുകൾ
ഒന്നല്ല, രണ്ടല്ല, മൂന്നല്ല ജീവനുകൾ
ഒട്ടേറെ ജീവനുകൾ കൊണ്ടുപോയി.
ആ പ്രളയകാലത്തെ ഒന്നിച്ചു
നിന്നു നാം അതിജീവിച്ചു
അതുപോലെ ഈ കൊറോണയേയും
ഒന്നിച്ചു നിന്ന് പ്രധിരോധിക്കാം.
വീട്ടിലിരുന്ന് സന്തുഷ്ടരാകുക
കൈകൾ കഴുകുക, സുരക്ഷിതരാക്കുക
ഇങ്ങനെ ഇതിനെ പ്രതിരോധിക്കുമ്പോഴും
നമ്മൾ പ്രകൃതിയെ മറന്ന് ജീവിക്കരുത്.
     പാരിസ്ഥിതിക പ്രശ്നങ്ങളെയകറ്റി
     ഒന്നിച്ചു നിന്ന് മുന്നേറിടാo
    പരിസ്ഥിതി നമ്മുടെ അമ്മയാണ്
    പരിസ്ഥിതി നമ്മുടെ ജീവനാണ്
    പരിസ്ഥിതിയെ സംരക്ഷിക്കൂ
    പരിസ്ഥിതിയെ കൂടെ നിർത്തൂ
   നല്ലൊരു നാളേയ്ക്കു വേണ്ടിയായി
   ഇന്നേ നമുക്ക് ഒത്തുചേരാം

അനന്തു എസ് എൽ
9 ബി വി വി എച്ച് എസ് എസ് നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത