വി.വി. വി.എച്ച്.എസ് എസ്. അയത്തിൽ/അക്ഷരവൃക്ഷം/അതിജീവിക്കാം ഈ മഹാവിപത്തിനെ !

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവിക്കാം ഈ മഹാവിപത്തിനെ !

"ദൈവത്തിന്റെ സ്വന്തം നാടായ " നമ്മുടെ കേരളം ഇന്ന് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത് കൊറോണ എന്ന മഹാവിപത്തിനെ തരണം ചെയ്യാനുള്ള മുൻകരുതലുകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ആണ്. ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട ഈ മഹാവിപത്തെന്ന കൊറോണ മനുഷ്യകുലത്തിന് തന്നെ ദോഷകരമായി തീർന്നിരിക്കുകയാണ്. നാടായ നാടുകളിലും വീടായ വീടുകളിലും മറ്റും ഈ വൈറസ് കടന്ന് ചെന്ന് ലോകത്തിലെ മരണനിരക്ക് വർധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഒട്ടേറെ മനുഷ്യജീവനുകളെ പൊലിയിപ്പിച്ച ഈ വൈറസിൽ നിന്നുണ്ടാക്കുന്ന ഈ രോഗത്തിന്റെ യഥാർത്ഥ പേര് കോവിഡ്- 19 എന്നാണത്രേ! ഈ മഹാമാരിക്ക് മരുന്നോ മറ്റ് പ്രതിജീവനോപാധികളോ ഇല്ലെന്നത് നിശ്ചയം. നാം ഓരോരുത്തരും സ്വയം പ്രതിരോധിക്കുമ്പോഴാണ് ഇത് നമ്മെ വിട്ടകലുന്നത്

1) നാം ഇടയ്ക്കിടേ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റ് നേരത്തേക്ക് കൈകൾ വൃത്തിയാക്കുക അല്ലെങ്കിൽ ആൽക്കഹോൾ ബേസ്ഡ് സാനിറ്റൈസർ ഉപയോഗിക്കുക .

2) ആളുകൾ തമ്മിൽ പരസ്പരം അകലം പാലിക്കുക.

3) പൊതു സ്ഥലങ്ങളിൽ തുപ്പാതിരിയ്ക്കുക.

ഈ മഹാവിപത്തിനെ ചൊല്ലി ഇന്ന് കേരളത്തിലും മറ്റ് ഒട്ടനവധി സംസ്ഥാനങ്ങളിലും രാജ്യങ്ങളിലുമായി നീണ്ട 21 ദിവസത്തെ ലോക്ക് ഡൗൺ ഗവൺമെൻ്റ് പ്രഖ്യാപിച്ചിരിക്കുകയാണ്.

  • നമുക്ക് ഓരോരുത്തർക്കും ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിക്കുകയും ലോക നാശകരമായ ഈ വൈറസിനെ തുരത്തുകയും ചെയ്യുന്നതോടൊപ്പം ഗവൺമെന്റിന്റെ 'Break The chain 'ൽ പങ്കാളികളാവുകയും ചെയ്യാം. അതിനായി നമുക്ക് ഒന്നിച്ച് അതിജീവിക്കാം. അതുപോലെ തന്നെ നല്ലൊരു നാളേക്കായി പ്രാർഥനയോടെ കാത്തിരിക്കാം
ജയലക്ഷ്മി
9 C വി.വി. വി.എച്ച്.എസ് എസ്. അയത്തിൽ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം