വി.വി. വി.എച്ച്.എസ് എസ്. അയത്തിൽ/അക്ഷരവൃക്ഷം/ശുചിത്വവും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വവും രോഗപ്രതിരോധവും

ഞാൻ അയിഷ എസ് .2005 ൽ ജനനം. ഒൻപതാം ക്ലാസിൽ പഠനം പൂർത്തിയാക്കി പത്താം ക്ലാസിലെ പ്രവേശനത്തിനായി കാത്തിരിക്കുന്നു. ഇതിനിടയിലാണ് ജനുവരി മുതലിങ്ങോട്ടുള്ള മാസങ്ങളിൽ നമ്മുടെ ലോകത്തെ പിടിച്ചുകുലുക്കിയ കോവിഡ് 19 മഹാമാരി കടന്നു വരുന്നത്. ആദ്യം ചൈനയിലെ വുഹാനിൽ മഹാമാരി പിടിപെട്ടപ്പോൾ നമ്മൾ ആ വാർത്ത നിസ്സാരമായി ആണ് കണ്ടത്. ഇന്നത്തെ കാലത്ത് എല്ലാവരും വെറും തമാശയായാണ് എന്തിനെയും കണ്ടിരുന്നത് അതുപോലൊരു തമാശയായാണ് ഈ മഹാമാരിയെ കണ്ടിരുന്നത്.

ഇന്നത്തെ തലമുറ അഹങ്കാരവും കൊള്ളയും കൊലയും കഞ്ചാവും പറഞ്ഞാൽ തീരാത്ത കുറ്റകൃത്യങ്ങളുടെയു० നടുവിൽ ജീവിക്കുമ്പോൾ ആണ് ഈ മഹാമാരിയുടെ കടന്നുവരവ്. പണ്ടു കാലത്തെ മുത്തശ്ശിമാരുടെ അറിവിൽ നിന്നും ഓരോ നാട്ടിൽ വസൂരി, കുഷ്ഠം പോലുളള രോഗങ്ങളെ കുറിച്ച് കേട്ടിട്ടുണ്ട്. എങ്കിലും കോവിഡ് 19 പോലുള്ള മഹാമാരിയല്ലായിരുന്നു അത്. കാരണം ഈ വൈറസ് നമ്മുടെ ലോകത്തെ പിടിച്ചെടുത്തു. മാർച്ച് മാസമൊക്കെ കഴിഞ്ഞപ്പോൾ നമ്മളും ഈ ലോകത്തോട് വിട പറയേണ്ടി വരുമോ എന്ന പേടിയായിരുന്നു. മറ്റു സ്ഥലങ്ങളിൽ നമ്മളെപ്പോലുള്ള എത്രയോപേർ മരിച്ചിരിക്കുന്നു.

മുൻപൊക്കെ വാർത്ത കേൾക്കുമ്പോൾ വിദേശവാർത്ത ശ്രദ്ധിക്കാറില്ലായിരുന്നു . കൊറോണ വന്നതോടെ ചൈന, അമേരിക്ക ,ഇറ്റലി ,സൗദി തുടങ്ങിയ രാജ്യങ്ങളിലെ വാർത്തകൾ എല്ലാ ദിവസവും കേൾക്കുമായിരുന്നു. അവരുടെ ദുഃഖത്തിൽ നമ്മളും പങ്കാളികളായി കാരണം ഓരോ ജീവന്റെയും വില മനസ്സിലാക്കിയത് അപ്പോഴാണ്. ലോകം എത്ര ചെറുതാണെന്നും ദൈവത്തിനു മുമ്പിൽ നമ്മൾ എത്ര നിസ്സാരക്കാരാണെന്നും ഓരോ മനുഷ്യനും ചിന്തിക്കുന്നത് അപ്പോഴാണ്. നമ്മുടെയൊക്കെ ബന്ധുവീടുകളിൽ വിദേശത്തുനിന്ന് വന്നവർ ക്വാറന്റീനിൽ കഴിഞ്ഞപ്പോൾ അവർക്ക് രോഗം ഇല്ലെങ്കിൽ തന്നെയും നമ്മുടെയൊക്കെ മനസ്സിൽ ഭീതിയുടെയും വിഷമത്തിന്റെയു० നാളുകളായിരുന്നു. എന്തായാലും ദൈവം അവരെയും വൈറസിൽ നിന്ന് കാത്തുരക്ഷിച്ചു. ഇതെല്ലാമാണെങ്കിലും ആരോഗ്യ സേവനം അനുഷ്ഠിക്കുന്ന നമ്മുടെ ഡോക്ടർമാരെയും നേഴ്സുമാരെയും അതുപോലെ മറ്റ് ആരോഗ്യപ്രവർത്തകരെയും പോലീസ് സേനയേയും ഈ അവസരത്തിൽ പ്രത്യേകം അഭിനന്ദിക്കാം.

കഴിഞ്ഞ വർഷങ്ങളിൽ എല്ലാം അവധിക്കാലം ആയാൽ ഒട്ടുമിക്ക ദിവസങ്ങളിലും ബന്ധുക്കളുടെ വീട്ടിലോ വിനോദസഞ്ചാരകേന്ദ്രങ്ങളിലോ മറ്റു സ്ഥലങ്ങളിലേക്കോ യാത്ര പോകാൻ എല്ലാവർക്കും താല്പര്യം ആയിരുന്നു. അല്ലെങ്കിൽ വീട്ടിലിരുന്ന് ബോറടി കാരണം വീട്ടുകാരെ ബുദ്ധിമുട്ടിപ്പച്ചു കൊണ്ടിരിക്കും എന്നാൽ ഇതിൽനിന്നെല്ലാം വ്യത്യസ്തമായി ഈ അവധിക്കാലം ലോക്ക് ഡൗണിന്റെ പിരിമുറുക്കത്തിൽ നമ്മൾ വീടുകളിൽ നിന്ന് പല കാര്യങ്ങൾ പഠിച്ചു. വീട്ടിൽ എല്ലാവരും ഉള്ളതുകൊണ്ട് പരസ്പരം സ്നേഹം തിരിച്ചറിഞ്ഞു. അവരെ പലതരത്തിൽ സഹായിക്കാൻ കഴിഞ്ഞു. വീട്ടുകാർ ഫാസ്റ്റ് ഫുഡിൽ നിന്നും തിരിഞ്ഞു നാടൻ ഭക്ഷണം പാചകം ചെയ്യാൻ പഠിച്ചു. മാസ്ക്, സാനിറ്ററൈസർ പോലുള്ളവയുടെ ഉപയോഗം മൂലം വ്യക്തിശുചിത്തത്തിലൂടെ നമുക്ക് ചുറ്റുമുള്ള വൈറൽ പനി, ശ്വാസതടസ്സം, ചിക്കൻപോക്സ് , വയറിളക്കം തുടങ്ങിയ ഒട്ടുമിക്ക രോഗങ്ങളും ഇല്ലാതായി. അതുപോലെ വാഹനാപകടം, അന്തരീക്ഷ മലിനീകരണം, ശബ്ദമലിനീകരണം അതുകൂടാതെ നിസാര കാരണങ്ങൾക്ക് പോലും ആശുപത്രിയിൽ പോയി മരുന്നു കഴിക്കുന്ന രോഗികളുടെ എണ്ണവും കുറഞ്ഞു. കോവിഡ് 19 മഹാമാരിയുടെ വരവോടെ നാട്ടിലെ ആഘോഷങ്ങളും ആർഭാടങ്ങളും കുറഞ്ഞു. ഇപ്പോഴാണ് മനുഷ്യൻ ചിന്തിക്കേണ്ടത് നമ്മുടെ ലോകം എത്ര മനോഹരമാണെന്നും അത് നശിപ്പിക്കരുതെന്നും. ഇനിയുള്ള കാലം രോഗങ്ങളില്ലാതെ സന്തോഷത്തോടും സമാധാനത്തോടും തുടരാൻ നമുക്കൊന്നിച്ച് പ്രാർത്ഥിക്കാം.

അയിഷ എസ്
9 A വി.വി. വി.എച്ച്.എസ് എസ്. അയത്തിൽ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം