വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ഗാന്ധി ദർശൻ

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ഗാന്ധിദർശൻ

ഗാന്ധിയൻ ആദർശങ്ങൾക്കുള്ള പ്രസക്തി, അതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുക എന്നിവ ലക്ഷ്യമാക്കിയാണ് ഗാന്ധിദർശൻ ക്ലബ്ബ് സ്കൂളുകളിൽ പ്രവർത്തിക്കുന്നത്.സജിത ടീച്ചരുടെ നേതൃത്ത്വത്തിൽ സ്കൂളിൽ ഗാന്ധിദർശൻ ക്ലബ്ബ് പ്രവർത്തിക്കുന്നു.

2022-23ലെ പ്രവർത്തനങ്ങൾ

ഗാന്ധിയൻ ദർശനങ്ങൾ പകർന്നു കൊടുക്കുന്ന ധാരാളം പ്രവർത്തനങ്ങൾ ഈ വർഷവും നടന്നു. ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിന് ക്വിസ് മത്സരം നടത്തി. ഒക്ടോബർ 2 ന് സ്കൂൾ അസംബ്ളിയിൽ അഭിമന്യു പ്രതിജ്ഞ ചൊല്ലി. സർവ്വമത പ്രാർത്ഥന നടന്നു. ദേശഭക്തി ഗാനം കാർത്തിക ആലപിച്ചു. ദേശീയതയുടെ മാഹാത്മ്യത്തെക്കുറിച്ച് 9 എയിലെ പവിത്ര പ്രസംഗിച്ചു. ഗ്രൂപ്പുകളായി തിരിച്ച് കുട്ടികളെ സ്കൂൾ പരിസരങ്ങൾ ശുചിയാക്കി. രക്തസാക്ഷി ദിനത്തിൽ പുഷ്പാർച്ചന നടത്തി. സർവ്വമത പ്രാർത്ഥന നടന്നു. യോഗാദിനാചരണം ഭംഗിയായി നടന്നു. യോഗപഠിപ്പിക്കുന്ന ലിങ്ക് അയച്ചു കൊടുത്തതനുസരിച്ച് കുട്ടികൾ പരിശീലിച്ചു. ശുചീകരണ പ്രവർത്തനങ്ങൾ, പ്ലാസ്റ്റിക് നിർമ്മാർജനം, ലഹരിക്കെതിരെ ബോധവൽകരണം, എന്നിവ സജീവമായി നടന്നു. ബി ആർസിയിൽ നടന്ന ഉപജില്ലാ കലോത്സവത്തിൽ കുട്ടികൾ മികവു പുലർത്തി.

2021-22ലെ പ്രവർത്തനങ്ങൾ

ഗാന്ധിപുജ

ഗാന്ധിദ൪ശന്റെ പ്രവ൪ത്തനങ്ങൾ സ്കൂളിൽ ഭംഗിയായിത്തന്നെ നടന്നുവരുന്നു. ജൂൺ മാസം മുതൽ ജനുവരി വരെ പ്രവർത്തനങ്ങൾ നീണ്ടു പോകുന്നു. ആഗസ്റ്റു 15 ഒക്ടോബ൪ 2 ജനുവരി 26 ദിവസങ്ങളിൽ സർവ്വ മതപ്രാ൪ത്ഥന, ഫലവൃക്ഷത്തൈ നടൽ, ശുചീകരണപ്രവ൪ത്തനങ്ങൾ, ക്വിസ്സ്മത്സരം എന്നിവ നടന്നു. സ്വദേശ വസ്തുക്കളുടെ നിർമ്മാണം, ഗ്രോ ബാഗ്, പേപ്പർ ബാഗ് നിർമ്മാണം എന്നിവയ്ക്കുവേണ്ടിയുള്ള ക്ലാസ്സുകൾ ഓൺലൈനായി നടക്കുകയുണ്ടായി. പ്രമുഖ ഗാന്ധിയ൯മാരുടെ ക്ലാസ്സുകൾ സംഘടിപ്പിച്ചു.


ഗാന്ധിമരം

എന്റെ മരം പദ്ധതിയോടനുബന്ധിച്ച് പോസ്റ്റർ രചന നടന്നു ഗാന്ധിമരംനട്ടു. ഗാന്ധി ജയന്തി ആഘോഷത്തോടനുബന്ധിച്ച് കുട്ടികൾ വൃക്ഷത്തൈകൾ നട്ടു. ഓൺലൈനായി നടന്ന മത്സരങ്ങളിൽധാരാളം കുട്ടികൾ പങ്കുകൊണ്ടു. പോസ്റ്റർ രചന നടത്തി. ഗാന്ധി ഗാനങ്ങൾ ആലപിച്ചു. മരങ്ങൾ നട്ട ഫോട്ടോകൾ അയച്ചു.

ഗാന്ധി ക്വിസ്സ്

ഒക്ടോബർ രണ്ടിന് ഓൺലൈനായി ഗാന്ധി ക്വിസ് നടത്തി. ഗൂഗിൾ ഫോമിലൂടെയായിരുന്നു ക്വിസ്സ് മത്സരം നടത്തിയത്.

ഗാന്ധിപൂജ

ഗാന്ധിജിയുടെ ചിത്രത്തെ ഭംഗിയായി അലങ്കരിക്കുക എന്നതാണ് ഗാന്ധി പൂജ എന്ന പ്രവർത്തനം കൊണ്ടുദ്ദേശിക്കുന്നത്. ഏറ്റവും നന്നായി പുഷ്പങ്ങളാൽ അലങ്കരിച്ചവർക്ക് സമ്മാനങ്ങൾ നൽകി

ചിത്രശാല
ഗാന്ധിമരം
പോസ്റ്റർരചന