വി ആർ വി എം ഗവ എച്ച് എസ് എസ്, വയലാർ‍/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
                                                എൻ സി സി                 

ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സൈന്യത്തിന്റെ സഹായക നിരയായി സംഘടനകളിലൊന്നാണ് നാഷണൽ കാഡറ്റ് കോർ അഥവാ എൻ.സി.സി.. സ്‌കൂളിലെയും കോളേജിലെയും വിദ്യാർത്ഥികൾക്ക് സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാവുന്ന പ്രസ്ഥാനമാണിത്. ആയതിനാൽ സ്വയം സന്നദ്ധരായെത്തുന്ന വിദ്യാർത്ഥികളെയാണ് എൻ.സി.സി.യിൽ പങ്കെടുപ്പിക്കുന്നത്. എൻ.സി.സി .യിൽ കര, നാവിക, വ്യോമ സേനകൾക്ക് അവയുടെ വിങ്ങുകൾ ഉണ്ട്. ഹൈസ്‌ക്കൂൾ, കോളേജ്, യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്നുമാണ് വിദ്യാർത്ഥികളെ എൻ.സി.സി.യിൽ ചേർക്കുന്നത്. എൻ.സി.സി.യിൽ അംഗമായിട്ടുള്ള വ്യക്തിയെ കേഡറ്റ് എന്നു വിളിക്കുന്നു. കേഡറ്റുകൾക്ക് അടിസ്ഥാന സൈനിക ക്ലാസ്സുകളും, ലഘു ആയുദ്ധങ്ങൾ ഉപയോഗിച്ചുള്ള പരേഡും ചിട്ടയായ ക്ലാസ്സും നൽകുന്നു.1984 ലാണ് നമ്മുടെ സ്കൂളിൽ NCC യുടെ ആർമി വിഭാഗം ജൂനിയർ ഡിവിഷൻ (JD ) ആരംഭിക്കുന്നത്. ആദ്യത്തെ NCC ഓഫീസർ ശ്രീ. PP. മുരളിധരൻ ആയിരുന്നു. 20 വർഷം അദ്ദേഹം സ്കൂളിലെ NCC യുടെ ചുമതല വഹിച്ചു. അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ RD ക്യാമ്പുകളുടെ പ്രാഥമിക തലങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. തുടർന്ന് ചുമതല വഹിച്ചിരുന്നത് ശ്രീ ഇമ്മാനുവൽ T. ആന്റണി ആയിരുന്നു. അദ്ദേഹം 2 വർഷം NCC യുടെ സേവനം നിർവഹിച്ചു. തുടർന്ന് 2006 ജൂലൈയിൽ ഇപ്പോഴത്തെ NCC ഓഫീസറായി ശ്രീ. ശ്രീനിവാസ ശേണായി ചുമതല ഏറ്റെടുത്തു. 2007 ൽ NCC യുട ഓഫീസർ ട്രെയിനിംഗ് അക്കാദമി (OTA കാംപ്ടി, നാഗ്പൂർ )യിൽ നിന്ന് മൂന്നു മാസക്കാലയളവിലെ സൈനിക പരിശീലനം പൂർത്തിയാക്കി ചുമതല വഹിച്ചു വരുന്നു. ഈ 15 വർഷ കാലയളവിൽ നിരവധി കുട്ടികളെ ദേശീയ തലത്തിലുള്ള ക്യാമ്പുകളിലും NCC സംബന്ധമായ Firing തുടങ്ങി മറ്റ് മത്സരയിനങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കാൻ സാധിച്ചു. 2015 മുതൽ തുടർച്ചയായി മികച്ച കേഡറ്റുകൾക്കുളള മുഖ്യമന്ത്രിയുടെ സ്കോളർഷിപ്പിന് സ്കൂളിലെ NCC കേഡറ്റുകൾ അർഹരായിട്ടുണ്ട്. അക്ഷയ് അഫ്സൽ, ജയനിധി, അസ്ഹർ , നന്ദ S നാരായണൻ എന്നിവർ അക്കൂട്ടത്തിൽ പെടുന്നവരാണ്.. 2019 -20 വർഷത്തിൽ ആലപ്പുഴ ബറ്റാലിയനിൽ നടന്ന Firing മത്സരത്തിൽ സ്കൂളിലെ Cadet ആയ ആസിഫ് V R എന്ന കുട്ടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. അതേ വർഷം തന്നെ കേരള & ലക്ഷദ്വീപ് ഡയറക്റ്ററേറ്റ് സംസ്ഥാന തലത്തിൽ നടത്തിയ കാർഗിൽ വിജയ ദിന ക്വിസിൽ പങ്കെടുത്ത് സ്കൂളിലെ NCC കേഡറ്റായ അഭിഷേക് S ഷേണായി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇങ്ങനെ നാളിതു വരെ മികച്ച പ്രവർത്തനം കാഴ്ച വെച്ചു വരുന്നുസ്കൂളിലെ NCC. . പരിശീലനത്തിന് ശേഷം പട്ടാളത്തിൽ ചേരണം എന്ന വ്യവസ്ഥഇല്ല എന്ന് മാത്രമല്ല. നല്ല പ്രവർത്തനം കാഴ്ചവെക്കുന്ന വിദ്യാർത്ഥികളെ അംഗീകരിക്കുന്ന കീഴ്വഴക്കവും എൻ.സി.സി.യിൽ ഉണ്ട്.

2023

46സീനിയർ കേഡറ്റുകളും 54 ജൂനിയർ കേഡറ്റുകളുമായി NCC യുടെ പ്രവർത്തനങ്ങൾ ഷേണായി സാറിന്റെ നേതൃത്ത്വത്തിൽ ഗംഭീരമായി മുന്നേറുന്നു

സ്വച്ഛതാ അഭിയാൻ

സ്വച്ഛതാ അഭിയാന്റെ ഭാഗമായി NCCകേഡറ്റുകൾ സ്വച്ഛതാ പ്രതിജ്ഞ ചൊല്ലുകയും സ്കുൂളും പരിസരവും വൃത്തിയാക്കുകയും ചെയ്തു.

ഒക്ടോബർ 1

ലോക വയോജന ദിനം

ലോകവയോജനദിനത്തിൽ പ്രദേശവാസികളായ മുതിർന്നയാളുകളെ കൈപിടിച്ച് യഥാസ്ഥാനങ്ങളിലിരുത്തി അവർക്ക് ചായയും വെള്ളവും നല്കി കൂടെ തങ്ങളുണ്ട് എന്ന് തോന്നിക്കുന്ന തരത്തിൽ ഒരു യൂണിഫോം സേന .......... വയലാറിലെ ഇന്നത്തെ കാഴ്ച .... അനുഭവക്കാഴ്ച ..... സേവന സന്നദ്ധരായ ഈ കുട്ടികളോടൊപ്പം ചേരാൻ കഴിയുന്നത് തന്നെ ഭാഗ്യം ... ഇവർ സ്കൂളിന്റെ അഭിമാനം .... കനിവിന്റെ പ്രത്യേക പ്രശംസ ..... ഇതിൽ കൂടുതൽ എന്താ ഈ മക്കൾ ചെയ്യേണ്ടത്?