വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര/അക്ഷരവൃക്ഷം/വഽക്തി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തി ശുചിത്വം


രാമു ഒരു വികൃതി കുട്ടിയാണ് .ഒരു ദിവസവും കുളിക്കില്ല.പകരം തോർത്തിൽ വെള്ളം നനച്ച് തല തോർത്തും.സ്കൂൾ വിട്ട് വന്നാൽ മൈതാനത്ത് കളിക്കാൻ പോവും. വന്നിട്ട് മേല് പോലും കഴുകില്ല .അവനെ കുറിച്ച് ഒത്തിരി പരാതികൾ സ്കൂളിൽ ഉണ്ട്. കളിച്ച് വന്നിട്ട് ടി.വി കാണും .ചായ അമ്മ അടുത്തു കൊണ്ടു വയ്ക്കണം .മഹാ മടിയായിരുന്നു അവൻ.ഒട്ടും പഠിക്കയുമില്ല. ഒരു ദിവസം രാമുവിന് അസുഖം വന്നു. ശുചിത്വം ഇല്ലാതെ നടക്കുന്നതു കൊണ്ടാണ് ഈ അസുഖം വന്നതെന്ന് ഡോക്ടർ പറഞ്ഞു. അസുഖം കുറച്ച് കുറഞ്ഞപ്പോൾ രാമു പോയി കുളിച്ചു. സ്കൂളിൽ പോവാൻ ഒരുങ്ങി. ഇപ്പോൾ അവനെ കുറിച്ച് ഒരു പരാതിയും സ്കൂളിൽ ഇല്ല. ഇപ്പോൾ രാമു ഒരു മിടുക്കൻ തന്നെ!


ഹിമ ജസ്റ്റിൻ. വി
7 A വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ