വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

വൃത്തിഹീനമാം നാടിന്റെ നന്മക്കായ്
സത്യബോധവളർച്ച തൻ സുരക്ഷയ്ക്കായ്
കരുതീടേണം ഒരു പിടി തണലിൽ
മന്ത്രമാം കാറ്റിൽ സുഗന്ധമായ്
       രാവിലും പകലിലും അധ്വാനമായ്
       തൻ വിയർപ്പു വിശക്കുന്ന താളമായ്
       നന്മ തൻ തൂവൽ സ്പർശമേൽക്കാൻ
       വൃത്തിയുമില്ലാതെ ഭംഗിയുമില്ലാതെ

പുഴകൾ തൻ സൗന്ദര്യമെങ്ങു പോയി
ഒഴുകുന്ന ശബ്ദങ്ങൾ കേൾപ്പാനില്ല
മണ്ണിന്റെ സൗന്ദര്യമാണ് ഭൂമി
വൃത്തിയുമില്ലാതെ ഭംഗിയുമില്ലാതെ

     ആരും കൊതിക്കുന്ന വെണ്ണയിൽ മുങ്ങിയ
     വെള്ളി വെളിച്ചം പകരും സൂര്യതേജസ്സ്
      വൃത്തിഹീനാം കാറ്റിൽപ്പറക്കുന്നു
      ഭയമോടെ അലിവോടെ തേങ്ങലോടെ

നാടിന്റെ സുരക്ഷയ്ക്കായ്കണ്ണീരു പെയ്യുമ്പോൾ
ഭൂമിയാം അമ്മ കേഴുന്നിതാ........

അനിഷ്ക ബി പോൾ
7 A വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത