വെള്ളമുണ്ട കൗൺസിലിംഗ് സെൽ

Schoolwiki സംരംഭത്തിൽ നിന്ന്

ഒരു കുട്ടിയുടെ ശാരീരിക വളർച്ച പോലെ തന്നെ പ്രാധാന്യം അർഹിക്കുന്നതാണ് മാനസിക വളർച്ച. കൗമാരക്കാരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് സൈക്കോ സോഷ്യൽ സർവീസ് സ്കീം. ഗവൺമെന്റ് മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ വെള്ളമുണ്ടയിൽ കഴിഞ്ഞ കുറേ വർഷങ്ങളായി സ്കൂൾ കൗൻസ്‌ലിംഗ് സെൽ വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു. ശ്രീമതി ജാക്വലിൻ ടീച്ചറാണ് കൗൻസെല്ലിങ്സെല്ലിന്റെ കൺവീനർ.

സ്കൂളിൽ നടത്തി വരുന്ന വിവിധ സേവനങ്ങൾ/ പരിപാടികൾ.

ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്

സ്കൂളിലെ എല്ല വിദ്യാർത്ഥികൾക്കും കൗൺസിലിംഗ് നൽകി വരുന്നു. ആവശ്യാനുസരണം രക്ഷിതാക്കൾക്കും കൗൺസിലിംഗ് നൽകുന്നുണ്ട്.

അനിവാര്യമായി വരുന്ന സാഹചര്യത്തിൽ ഗൃഹ സന്ദർശനം നടത്തുന്നു.

കൗണ്സലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ വിമുക്തി കൽപ്പറ്റ യിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ ആദിലിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.









സ്കൂൾ തുറക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ അകറ്റുന്നതിന് വേണ്ടി ആശങ്കകളില്ലാതെ സ്കൂളിലേക്ക് എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ് നൽകി.



വിവിധ വിഷയങ്ങളെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ്സുകൾ നടത്തി വരുന്നു. വിദ്യാർത്ഥികൾക്കായി കൗണ്സലിംഗ് നടത്തുന്നുണ്ട്.

വിവിധ ദിനാചാരണങ്ങളും മത്സര പരിപാടികളും നടത്തി വരുന്നു. വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന 'ഉത്തരവാദിത്തപൂർണ്ണമായ രക്ഷകർതൃത്വം' വെബിനാർ സീരീസ് ക്ലാസ് ഗ്രൂപ്പുകൾ വഴി എല്ലാവരിലേക്കും എത്തിക്കുന്നുണ്ട്.

                                                  ചിത്രശാല


കൗൺസിലിംഗ് സെൽ - പ്രവർത്തനങ്ങൾ
കൗൺസിലിംഗ് സെൽ - പ്രവർത്തനങ്ങൾ
കൗൺസിലിംഗ് സെൽ - പ്രവർത്തനങ്ങൾ
കൗൺസിലിംഗ് സെൽ - പ്രവർത്തനങ്ങൾ
കൗൺസിലിംഗ് സെൽ - പ്രവർത്തനങ്ങൾ