വെള്ളോറ എ യു പി സ്കൂൾ/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ

തുളസിത്തറയ്ക്കടുത്ത്
ഒരു ദീപനാളമായി അമ്മ
നന്മയാണാ മിഴികൾ
കിനാവിൻ കടലാണെന്നു തോന്നും
അമ്മേടെ ചെറുവിരൽ തുമ്പിലായി
തൂങ്ങിപ്പിടിച്ചു നടന്നു ബാല്യം
മക്കളുടെ മനസ്സിൽ ഭയം നിറയുമ്പോൾ
അമ്മയുടെ സാന്നിദ്ധ്യം ആവശ്യമാ
മക്കളുടെ മനസ്സിൽ ഇരുൾ നിറയുമ്പോൾ
പുലരിപോൽ അമ്മ കടന്നുവരും
പഠനം തുടെങ്ങുമ്പോൾ ആദ്യ വിദ്യാലയം ആദ്യ അദ്ധ്യാപിക
എല്ലാം എല്ലാം അമ്മ മാത്രം
അവധിയില്ലാത്തതാ ജീവിതത്തിൽ
അവധൂതയെ പോലെ അമ്മ നിൽപ്പൂ
തുളസിത്തറയ്ക്കടുത്ത്
ഒരു ദീപനാളമായി അമ്മ

സ്നേഹ സനിൽ
6 A വെള്ളോറ എ യൂ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത