വെള്ളോറ എ യു പി സ്കൂൾ/അക്ഷരവൃക്ഷം/ഇത് കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
ഇത് കേരളം

കൊറോണയെന്ന കൊലവൈറസിനാൽ
ഭീതിയിലാണ്ടു നിൽക്കുന്നു ലോകം
ചൈനയെന്ന നഗരത്തിലന്നാദ്യമായി
പൊട്ടിപുറപ്പെട്ടുവന്നുവല്ലോ
കാറ്റിന്റെ വേഗത കൈയിലടക്കി നീ
വ്യാപിച്ചുവോ പല നാടുകളിലും
മരണം വിതയ്ക്കുന്ന മാരിയോ നീ
മലയാള മണ്ണിലും കാലുകുത്തി
ഓർക്കുക ഓർക്കുക മലയാളമാണിത്
'അമ്മ മനസ്സിന്റെ ചങ്കുറപ്പ്
നി വിതച്ചു പോയെങ്കിലുമീമണ്ണിൽ
മാരി അധികം വിളയാതെ പോകുമല്ലോ
കേരളം നിന്നെ തുരത്തി ഓടിക്കുമെന്നു
ഓർക്കുക ഓർക്കുക മരണമാരി
നിൻ ഹൃദന്തത്തിൽ നീ വില്ലനാണെങ്കിലും
മലയാളി മക്കൾ കർമ്മധീരരാണ്
അടിയൊന്നു പതറാതെ കൈകൾ കരുപ്പിച്ചു
നിന്നുടെ കണ്ണികൾ പൊട്ടിച്ചെറിഞ്ഞു നാം
മലയാള മണ്ണിനെ മുക്തരാക്കും.

റെന. കെ. പി
6 A വെള്ളോറ എ യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത