വെള്ളോറ എ യു പി സ്കൂൾ/അക്ഷരവൃക്ഷം/സീതയുടെ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
സീതയുടെ അവധിക്കാലം

കൊച്ചി എന്ന വലിയ നഗരത്തിലാണ് സീത എന്ന കൊച്ചു കുട്ടി താമസിക്കുന്നത്. നേരം രാത്രിയായി. സീത അത്താഴം കഴിച്ചതിന് ശേഷം അവളുടെ മുറിയിലേക്ക് പോയി. ഉറങ്ങാൻ കിടന്നെങ്കിലും അവൾക്ക് ഉറക്കം വന്നതേയില്ല കാരണം അവളുടെ മനസ്സ് മുഴുവനും മുത്തശ്ശനെയും മുത്തശ്ശിയേയും കണ്ട ഓർമകളായിരുന്നു. അവൾ അവരുടെ കൂടെ ചിലവഴിച്ച അവധിക്കാലം ഓരോന്നായി അവൾ ഓർത്തെടുത്തു.......
പതിവ് പോലെ അവൾ രാവിലെ നേരത്തെ തന്നെ ഉണർന്നു. പ്രഭാത കർമ്മങ്ങളെല്ലാം ചെയ്തു കഴിഞ്ഞതിന് ശേഷം അവൾ അവളുടെ മുറിയിലേക്ക് നടന്നു. അപ്പോഴാണ് അവളുടെ അമ്മ ചായ കുടിക്കാൻ വിളിച്ചത്. അങ്ങനെ അവൾ ചായ കുടിക്കാൻ ഇരുന്നു. അപ്പോൾ സീതയുടെ അച്ഛൻ ഒരു സന്തോഷവാർത്ത പറഞ്ഞു. "ഇന്ന് നമ്മൾ മുത്തശ്ശനെയും മുത്തശ്ശിയേയും കാണാൻ പോകുന്നുണ്ട് ഈ അവധിക്കാലം നമുക്ക് അവിടെ ചിലവഴിക്കാം". ഇത് കേട്ടതും കൊച്ചു സീത സന്തോഷം കൊണ്ട് തുള്ളിച്ചാടി. ചായ കുടി കഴിഞ്ഞതിന് ശേഷം അവളുടെ ഡ്രെസ്സും മറ്റു സാധനങ്ങളും എല്ലാം എടുത്തുവച്ച് റെഡിയായി നിന്നു. അവർ അവിടെ നിന്ന് രാവിലത്തെ ട്രെയിനിനു തന്നെ പുറപ്പെട്ടു. വൈകുന്നേരത്തോടെ അവർ കണ്ണൂർ റയിൽവേ സ്റ്റേഷനിൽ ഇറങ്ങി ഗ്രാമത്തിലോട്ടുള്ള ബസ്സിൽ കയറി. പോകുന്ന വഴി മുഴുവൻ വയലുകളും, കുന്നിൻചെരുവുകളും, ധാരാളം മരങ്ങളും, ചെടികളും അതിന് ചുറ്റും പാറിപ്പറന്നു നടക്കുന്ന കിളികളും ചിത്രശലഭങ്ങളും, തടാകങ്ങളും, പുഴയും, അരുവികളും അങ്ങനെ പല കാഴ്ചകൾ അവളിൽ കൗതുകമുണർത്തി. അവൾ ഇങ്ങനെ ആലോചിച്ചു "ഇത്‌പോലുള്ള ഒരു മനോഹരമായ കാഴ്ച വേറെ എവിടെ കാണാൻ സാധിക്കും". അങ്ങനെ അവർ ഉച്ചയോടെ ഒരു വലിയ ആൽമരത്തിനടുത്തുള്ള ബസ്റ്റോപ്പിൽ ഇറങ്ങി. സീത കൂട്ടിൽ നിന്നും തുറന്നുവിട്ട ഒരു പക്ഷിയെ പോലെ അവിടെയുള്ള വയലിലൂടെ പാറിനടന്നു. വയലിനപ്പുറത്തായാണ് സീതയുടെ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും വീട്. അവർ വീടിന് മുൻപിൽ അവരെയും കാത്തു നിൽക്കുന്നുണ്ടായിരുന്നു. സീത ഓടിച്ചെന്ന് രണ്ടു പേരെയും കെട്ടിപ്പിടിച്ചു. "എത്ര നാളായി മോളെ കണ്ടിട്ട് അകത്തേക്ക് വരൂ മുത്തശ്ശി മോൾക്കുവേണ്ടി മോൾക്കിഷ്ടമുള്ള മാമ്പഴ പായസം ഉണ്ടാക്കി വച്ചിട്ടുണ്ട് "എന്ന് സീതയോട് മുത്തശ്ശി പറഞ്ഞു. അവൾ ഊണ് കഴിച്ചതിന് ശേഷം ഗ്രാമത്തിലെ അവരുടെ കൂട്ടുകാരായ ദീപുവിന്റെയും രാധയുടെയും കൂടെ കളിക്കാൻ പോയി. അവർ മാവിന്റെ ചോട്ടിൽ വീണുകിടക്കുന്ന പഴുത്ത മാങ്ങകൾ പെറുക്കി എടുത്തു കഴിച്ചു. പിന്നെ പുഴയിലെ തണുത്ത വെള്ളത്തിൽ പോയി കുളിച്ചു. വയലിലെ പൂമ്പാറ്റകളുടെ പിറകെ ഓടി എന്നിങ്ങനെ പല കളികളും കളിച്ചു. സമയം വൈകുന്നേരമായി ദീപുവും രാധയും വീട്ടിലേക്ക് മടങ്ങി. അവർ ഗ്രാമത്തിലുള്ള കുട്ടികളായതുകൊണ്ടു അവിടെയുള്ള കാഴ്ചകൾ അവർ എന്നു കാണുന്നുണ്ട്. പക്ഷെ സീതയ്ക്ക് വർഷത്തിൽ ഒരിക്കൽ മാത്രം കാണുന്ന ഈ കാഴ്ചകൾ ഏറെ പ്രിയപ്പെട്ടതായിരുന്നു. വീടിനടുത്തുള്ള ആ മാവിൻ ചുവട്ടിൽ സീത ഇരുന്ന് ഈ കാഴ്ചകളെല്ലാം ആസ്വദിച്ചു. നേരം രാത്രിയായിട്ടും അവൾ അവിടെ തന്നെ ഇരുന്നു. നല്ല ഇളം കാറ്റ് വന്ന് അവളെ തലോടി സീതയ്ക്ക് തണുക്കാൻ തുടങ്ങി. അതുകൊണ്ട് അവൾ വീടിനകത്തേക്ക് പോയി. ഭക്ഷണം കഴിച്ചതിനു ശേഷം മുത്തശ്ശിയുടെ കൂടെ അവൾ മുറിലേക്ക് ഉറങ്ങാൻ പോയി. മുത്തശ്ശി അവളെ ഒരു കഥ പറഞ്ഞു ഉറക്കി. ദിവസങ്ങൾ പോയത് അവൾ അറിഞ്ഞതേയില്ല........ അവധിക്കാലം കഴിഞ്ഞു മറ്റന്നാൾ സ്കൂൾ തുറക്കും. അതുകൊണ്ട് സീതയും അച്ഛനും അമ്മയും വീട്ടിലേക്ക് മടങ്ങി........
"ഇതെല്ലാം ഒരോർമകൾ മാത്രം ഇനി അടുത്ത വേനൽ അവധി വരെ ആ മനോഹര കാഴ്ചകൾ കാണാൻ കാത്തിരിക്കണം. പക്ഷെ ഇപ്പഴും ഈ കാഴ്ചകൾ എന്റെ മനസ്സിൽ മായാതെ കിടുക്കുന്നു". എന്ന് മൗനമായി പറഞ്ഞുകൊണ്ട് അവൾ നിദ്രയിലേക്കാണ്ടു.

നിയ ലോറെൻസ്
6 A വെള്ളോറ എ യൂ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ