ശിവപുരം എച്ച്.എസ്./അക്ഷരവൃക്ഷം/പേമാരിയിലെ ഇടിമിന്നൽ

Schoolwiki സംരംഭത്തിൽ നിന്ന്
പേമാരിയിലെ ഇടിമിന്നൽ
പ്രപഞ്ചത്തിലൂടെ ലോകം നീങ്ങിയത് 
പ്രതീക്ഷകൾക്കും അപ്പുറത്തുള്ള സ്വപ്‌നങ്ങളിലെ 
ഉഴർച താഴ്ച്ചകളിലായിരുന്നു 
വഴിയിൽ തനിയെ നിൽക്കേ, 
ഒരു പേമാരിയിലെ ഇടിമിന്നലിനെപോലെ 
കോറോണ എന്ന രോഗം പടവലങ്ങയുടെ 
വള്ളി പോലെ ലോകം മുഴുവനും പടർന്നു കയറി 
ഈ ദിനങ്ങളിൽ ഒരു നാൾ റോഡിൽ ഇറങ്ങിയപ്പോൾ, 
മരങ്ങളും ചെടികളും മാത്രം 
ആളനക്കമില്ലാതെ തികച്ചും ശൂന്യം 
നമുക്കി പേമാരിയിലെ ഇടിമിന്നലിനെ, 
വീടുകളിലിരുന്നു പ്രതിരോധിക്കാം 
പ്രളയം, നിപ്പ, തുടങ്ങി പല 
ഇടിമിന്നലിനെയും നാം ഒന്ന് ചേർന്നു പ്രതിരോധിച്ചു 
ഈ പകർച്ചവ്യാധിയെയും നമുക്ക് ഒന്ന് ചേർന്ന് പ്രതിരോധിക്കാം, 
ഈ ഇടവേളകളിൽ തികച്ചും ശുചിത്വം പാലിച്ചു 
കൊണ്ട് നമുക്ക് ഒരു മനസ്സായി മുന്നേറാം 
പ്രകൃതി സൗന്ദര്യത്തെ ഈ ഇടവേളകളിൽ 
നാം മറക്കാതെ കാത്തുസൂക്ഷിക്കുവിൻ 
നാം പരിസ്ഥിതിയെ സംരക്ഷിക്കുവിൻ
പ്രതിരോധിച്ചു മുന്നേറുവിൻ, 
ശുചിത്വം പാലിക്കുവിൻ 
അജന്യ അജയൻ
9A ശിവപുരം HSS
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത