സിൽവർ ഹിൽസ് എച്ച്. എസ്സ്. എസ്സ്./ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൂൾ ജെ ആർ സി യൂണിറ്റിൽ എൺപതോളം വിദ്യാർത്ഥികൾ അംഗങ്ങളാണ്. സാമൂഹിക സേവനരംഗത്തും മുൻനിരയിലാണ്. വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി പാഥേയം (തെരുവിലെ മക്കൾക്ക് പൊതിച്ചോറ് വിതരണം) പരിപാടിയിലും ജെ ആർ സി കേഡറ്റ്സ് സേവനം ചെയ്യുന്നു. വിദ്യാർത്ഥികൾ തങ്ങളുടെ വീടുകളിൽ നിന്നും കൊണ്ടുവന്ന ഇരുന്നൂറോളം പൊതിച്ചോറുകൾ തെരുവിൻരെ മക്കൾക്ക് വിതരണം ചെയ്തു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ 5ന് ജെ ആർ സി കേഡറ്റ്സ് അൻപതോളം വീടുകളിൽ വൃക്ഷതൈകൾ വച്ചു പിടിപ്പിച്ചു.