സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/കൊച്ചു കുട്ടിയുടെ പരിസ്ഥിതി ബോധം

Schoolwiki സംരംഭത്തിൽ നിന്ന്
കൊച്ചു കുട്ടിയുടെ പരിസ്ഥിതി ബോധം

അന്നു രാത്രിയും അവൾ ഉറക്കത്തിലേക്ക് കണ്ണടച്ചു രാവിലെ അമ്മയുടെ സന്തോഷവാക്കുകൾ കേട്ടാണ് അവൾ ഉണർന്നത് "മോളേ നീനു എണീക്കു ഇന്ന് ജൂൺ 5 ലോക പരിസ്ഥിതി ദിനമാണെന്ന് നിനക്കറിയില്ല അതുകൊണ്ട് നമുക്കിന്ന് പുതിയ ഒരു തൈ നടണം നീ വേഗം എണീക് " ഇതു കേട്ട നീനു ചാടിയെഴുന്നേറ്റു പ്രഭാതകർമങ്ങൾക്കു ശേഷം കിളക്കാനുള്ള കൈക്കോട്ടും തനിക്ക് ഏറ്റവും പ്രിയ്യപ്പെട്ടതുമായ മാവിന്റെ തൈയ്യും എടുത്ത് അവൾ തോട്ടത്തിലേക്ക് പോയി എന്നിട്ട് ആ തൈ അമ്മയോടൊപ്പം നട്ടു അവൾക്ക് ഏറെ സന്തോഷമായി ദിവസവും അതിന് വെള്ളമൊഴിക്കാൻ അവൾ മറന്നില്ല നീനു പരിസ്ഥിതിയെ നന്നായി സ്നേഹിച്ചിരുന്നു അതുകൊണ്ട് തന്നെ അവൾക്ക് വഴിയരികിൽ ചപ്പുചവറുകൾ കെട്ടിക്കിടക്കുന്നത് ഇഷ്ടമില്ലായിരുന്നു അവൾ അത് അവൾക് കഴിയുന്ന രീതിയിൽ വൃത്തിയാക്കുമായിരുന്നു എല്ലാവർക്കും ഓരോ ഹോബിയുണ്ടാകും അവളുടെ ഹോബി മുഴുവൻ സമയവും പരിസ്ഥിതിയുമായി നല്ല രീതിയിൽ ഇടപയകുക എന്നതായിരുന്നു ഈ കൊറോണ വെക്കേഷനും അവൾ ആ രീതിയിൽ ആണ് കഴിച്ചുകൂട്ടിയത് ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ മരങ്ങൾ മുറിക്കാനുള്ളതല്ല അതിനു പകരം പുതിയ ഒരു തൈകൾ നട്ട് പ്രകൃതിയെ സന്തോഷിപ്പിക്കാം എന്നത് ആ കൊച്ചു മനസ്സ് മനസ്സിലാക്കിയിരിക്കുന്നു ഒരു മരം മുറിച്ചാൽ അതിനു പകരം ആയിരം മരം നടണമെന്ന് കൂട്ടുകാർക്ക് അറിയില്ലേ?

ഫാത്തിമ ഹിബ എ.പി
9 F സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ