സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/ദൈവത്തിന്റെ ഡയറിക്കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
ദൈവത്തിന്റെ ഡയറിക്കുറിപ്പ്

എന്തോ ഒരു ഉൾ പ്രേരണയിൽ ഇന്നെനിക്ക് ഭൂമി വരെയൊന്നു പോവാൻ തോന്നി. എന്റെ സൃഷ്ടികളെ ഒന്നു കാണാൻ. ദേവാലയത്തിൽ തന്നെ ഇറങ്ങി. അവിടെ നിഷ്കളങ്കമായി പരാതിയും പരിഭവവുംആവശ്യങ്ങളും പറയുന്ന അവരെ കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷവും വാത്സല്യംവും തോന്നി. പുറത്തേക്ക് ഇറങ്ങി. എന്നും അറിയുന്നതും കാണുന്നതും ആണെങ്കിലും അവരെന്റെ ഭൂമിയെ ചെയ്തുവെച്ചേക്കുന്നേ കണ്ടപ്പോൾ തെല്ലൊരു അതിശയം തോന്നാതെ ഇരുന്നില്ല.
എല്ലാരും അവരുടെതായ ലോകത്താണ്. എന്തൊരു വൃത്തിയിലും ഭംഗിയിലും സൃഷ്ടിച്ചതായിരുന്നു ഞാനിവിടെ ഇന്ന് ഈ കൊച്ചുനാട്ടിൽ പോലും വൃത്തിഹീനമല്ലാത്ത ഒരിടം കാണാൻ പ്രയാസം എന്തോരം അണുക്കൾ ആണിവിടെ അവർ അറിയാഞ്ഞിട്ടാണോ ശ്രദ്ധ കൊടുക്കാഞ്ഞിട്ടോ.
ഞാനാ വാക മരചുവട്ടിൽ ഇരുന്നു കണ്ണുകൾ അടച്ചു. ദൈവംമേ പേരുപോലും അറിയാത്ത ഈ രോഗത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ,ഇനിയും പരീക്ഷിക്കല്ലേ, ഇനിയും ശിക്ഷ അരുതേ. രണ്ടു മാസങ്ങൾക്ക് ശേഷം ഇതേ സ്ഥലത്ത് നിന്നും എന്നെ വിളിക്കുന്നു ഇവർ ഞാൻ കണ്ണുകൾ തുറന്നു അവർ ചെയ്തതിന്റെ ഫലം അല്ല എന്റെ ശിക്ഷയും പരീക്ഷണവും ആണ് പോലും ഇവിടം വൃത്തിഹീനമാക്കിയതെ തെറ്റ്.
അത് പോവട്ടെ എന്ന് വെച്ചാലും രോഗം വരാതെ തന്റെ ശരീരം സൂക്ഷിക്കാത്തതിൽ എന്റെ തെറ്റ് എവിടെയാണ്. ഇവിടെയിരുന്നു ആലോചിച്ചിട്ടും കാര്യം ഇല്ല. സുചിത്വവും രോഗവും മാത്രം അല്ലല്ലോ ഇനിയും കാണാൻ ഉണ്ടല്ലോ എണ്ണിയാൽ തീരാതെ എന്റെ മക്കളുടെ ലീലാവിലാസങ്ങൾ അതിന്റെ ഫലങ്ങൾഉം അത്ര തന്നെ. അല്ലെങ്കിൽ അതിൽ കൂടുതൽ. എന്നിരുന്നാലും മനുഷ്യർ എന്ന വർഗത്തെ സൃഷ്ടിച്ചതേ അബദ്ധം ആയിപ്പോയി എന്ന് എനിക്ക് ബോധ്യപ്പെടുത്തി തരാനുള്ള നെട്ടോട്ടത്തിലാണ് മാനവർ എന്ന് തോന്നാതെഇരുന്നില്ല ഇന്നത്തെ സന്ദർശനത്തിൽ എനിക്ക്...

ഇർഫാന എൻ കെ
+1 Science സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ