സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/പ്രകൃതി വരദാനം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി വരദാനം

മനുഷ്യാ.. പ്രകൃതി ഒരു വരദാനമാണ്
ജീവനുള്ള എന്തൊന്നിനും
അവകാശമുള്ളതാണ്
എന്നിട്ടും നീ പാവമാം
പ്രകൃതിയെ കൊല്ലാതെ
കൊല്ലുന്നതെന്തിനാണ്
രണ്ടുപേർ സ്നേഹത്താൽ മരം
നടുമ്പോൾ നൂറു പേർക്കിഷ്ടം അത് വെ-
ട്ടിമാറ്റാൻ
രണ്ടുപേർ ഭൂമി ദേവിയെ
വൃത്തിയാക്കുമ്പോൾ
നൂറു പേർക്കിഷ്ടം അത് വൃത്തിഹീനമാക്കാൻ
നീ ഓർത്തില്ല മനുഷ്യാ...
പ്രകൃതി എല്ലാവർക്കും
തുല്യമെന്ന്..
ഒടുവിൽ ദേവി ശപിച്ചു
തുടങ്ങി,ചൂടു കൊണ്ടും
പിന്നെ വെള്ളം കൊണ്ടും
ഇപ്പൊ ഇതാ മനുഷ്യാ...
പകർച്ച വ്യാധിയും
ഓർക്കൂ മനുഷ്യാ...
പ്രകൃതി പോൽ വരദാനമില്ല ഈ ജീവനിൽ,
ഇനിയങ്ങ് കാത്ത് വെച്ച് കൊൾക...

മെഹറുബാൻ കെ
9 A സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത