സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/രോഗങ്ങളെ പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗങ്ങളെ പ്രതിരോധിക്കാം


രോഗപ്രതിരോധത്തിൽ ഏറെ പങ്ക് വഹിക്കുന്ന ഒന്നാണ് ശുചിത്വം. വ്യക്തി ശുചിത്യം , പരിസര ശുചിത്വം, ഭക്ഷണ ശുചിത്യം എന്നിവക്ക് മനുഷ്യ ജീവിതത്തിൽ ഏറെ പ്രാധാന്യമുണ്ട്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി നമുക്ക് സ്വാതന്ത്ര്യം നേട്ടത്തന്നതോടൊപ്പം മുന്നോട്ട് വെച്ച മറ്റൊരു കാര്യമാണ് ശുചിത്വം. മനുഷ്യരിൽ പലവിധ രോഗങ്ങളും ഉള്ളവരുണ്ട്. എന്നാൽ ചില രോഗങ്ങൾക്കും കാരണം ശുചിത്വം ഇല്ലായ്മയാണ് മനുഷ്യൻ പല വിധ ജോലിയും ഏർപ്പെടുന്നു. ഇത് കാരണമായി മനുഷിന്റെ തെക്കിൽ രോഗാണുക്കൾ പറ്റി പിടിച്ചിരിക്കും. കുളി തൊക്കിൽ പറ്റിപ്പിടിച്ച രോഗാണുക്കളെ നീക്കം പെയ്യുന്നു. ' ദിവസേന കുളിക്കുന്നതോടൊപ്പം ഇടക്കിടെ കൈകൾ രോഗി സോപ്പു പയോഗിച്ച് കഴുകുന്നതും ഏറെ നല്ലതാണ്. രോഗികളുമായുള്ള സമ്പർക്കം വഴിയും സ്പർശനത്തിലൂടെയും രോഗം പകരാനായുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ കൈകൾ കഴുകൽ ഏറെ ഉപകാരപ്പെടും. അതുപോലെ തുമ്മുമ്പഴും ചുമക്കുമ്പഴും വായ തൂവാല ഉപയോഗിച്ച് മൂടുക. അത് നമ്മിൽ നിന്ന് മറ്റുള്ളവർക്ക് രോഗം പകരാതെ തടയുന്നു. നി പ വൈറസ് ,കൊറോണ വൈറസ് പോലുള്ള പകർച്ചവ്യാദികൾ പകരുന്നത് സ്പർശനത്തിലൂടെയും വായുവിലൂടെയുമാണ്. ചില കുട്ടികളിൽ വുത്തിയുടെ അഭാവം വളരെ കൂടുതലാണ്. നഖം മുറിക്കൽ പേലുള്ള കാര്യങ്ങളിൽ ചില കുട്ടികൾ അലംഭാവം കാണിക്കുന്നു. ഇത് കുട്ടികളിൽ പല രോഗങ്ങളും ഉണ്ടാക്കുന്നു. ന്നത്തിൽ പറ്റിപ്പിടിച്ച അണുക്കളാണ് ഇതിന് കാരണം. നമ്മുടെ ആരോഗ്യത്തിന് ആഹാരം പ്രധാനപങ്ക് വഹിക്കുന്നു. ജംഗ് ഫുഡ് ഒഴിവാക്കി പഴം, പച്ചക്കറി പോലുള്ള പോശകാഹാരങ്ങൾ ക്ഷിക്കുന്നു. വീട്ടിൽ അടുക്കള വൃത്തിയുള്ള താണെന്ന് ഉപ്പ് വരുത്തണം വുത്തിയില്ലാത്ത സാഹചര്യങ്ങളിൽ പാകം പെയ്ത ആഹാരം കഴിക്കാതിരിക്കുക.ഭക്ഷണ പദാർഥങ്ങൾ മൂടിവെച്ചതായിരിക്കണം തുറന്ന് വെച്ച ഭക്ഷണ പദാർഥങ്ങൾ കഴിക്കരുത്. അതുപോലെ തിളപ്പിച്ചാറിയതോ , ക്ലോറിനേറ്റ് ചെയ്തതോ ആയ വെള്ളം മാത്രമേ കുടിക്കാവൂ, പ്രത്യേകിച്ച് മഴക്കാലത്ത്. ഇത് പോലെ മഴക്കാലത്ത് ശ്രദ്ധിക്കേണ്ടതായ ഒരു പാട് കാര്യങ്ങൾ ഉണ്ട്. തുണി ഉണങ്ങാത്ത പക്ഷം നനഞ്ഞ വസ്ത്രം ധരിക്കുന്നവരുണ്ട് എന്നാൽ അത് ഒരിക്കലും പാടുള്ളതല്ല. കാരണം അതിലൂടെ ഫംഗസ് ബാധ ഉണ്ടാവാൻ സാധ്യതയുണ്ട്. അതുപോലെ മഴക്കാലത്ത് ശ്രദ്ധിക്കേണ്ട മറ്റൊന്നാണ് പരിസരം. ഒഴിവാക്കിയ സാധനങ്ങളിൽ, ചിരട്ട, ടയർ പോലുള്ളവയിൽ വെള്ളം കെട്ടി നിൽക്കുന്നില്ല എന്നുറപ്പ് വരുത്തുക. അതോടൊപ്പം സെപ്റ്റിക് ടാങ്കുകളിലെ സ്ലാബുകളിലെ വലെ വിടവുകൾ നികത്തുക, ഓടകളിലെ മാലിന്യങ്ങൾ നീക്കം ചെയ്യുക, കുടിവെള്ള സ്രോദസ്സുകൾ മലിനമാവാതെ സൂക്ഷിക്കുക, ടോയ് ലറ്റിന്റെ വെന്റ് പൈപ്പുകൾ കൊതുകുവല കൊണ്ട് മൂടുക തുടങ്ങിയ കാര്യങ്ങൾ പരിസ്ഥിതി ശുചിതാത്തിൽ പെട്ടവയാണ്, ആഴ്ചയിലൊരിക്കലെങ്കിലും ഇതിനു വേണ്ടി ചിലവഴിക്കൽ വളരെ നല്ലതാണ്.

ഫാത്തിമ നിദ എം
8 L സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം