സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/ശുചിത്വം; പ്രതിരോധത്തിനായ്

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം; പ്രതിരോധത്തിനായ്

കോവിഡ് 19 തിനെതിരെ നാം പൊരുതി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഏറെ പ്രശസ്തിയുണ്ട്, ശുചിത്വം എന്ന വാക്കിന് . ശുചിത്വം പാലിക്കാൻ സർക്കാരും ആരോഗ്യ പ്രവർത്തകരും നമ്മോട് ഓരോ നിമിഷവും അഭ്യർത്തിച്ചുകൊണ്ടിരിക്കുകയാണ് . ശുചിത്വം (hygiene) അത് മറ്റുള്ളവർ പറഞ്ഞ് ചെയ്യിക്കേണ്ട ഒന്നല്ല. നമുക്കു വേണ്ടി നാം ചെയ്യേണ്ടതാണ്. നാം മരം നടുന്നു, പ്രകൃതിയേ സംരക്ഷിക്കുന്നു, എല്ലാം നല്ല നാളേക്കായ് വരും തലമുറക്കായ് എന്നാൽ ശുചിത്വം പാലിക്കേണ്ടത് മറ്റുള്ളവർക്കായല്ല നമ്മുടെ ആയുസിനും ആരോഗ്യത്തിനും വേണ്ടിയാണ്. ആരോഗ്യത്തിൻ്റെ 2/3 ഭാഗവും ശുചിത്വമാണ്. ചെറിയ ക്ലാസുകൾ മുതൽ നമ്മൾ ഇത് പഠിക്കുന്നതാണ്. വ്യക്തി ശുചിത്വം, പരിസരശുചിത്വം തുടങ്ങി, ഓരോന്നും എങ്ങനെ പാലിക്കണമെന്നും പഠിച്ചിട്ടുണ്ട്. എന്നാൽ ഇന്നും ഇത് പാലിക്കാതെയും അനുസരിക്കാതെയും ജീവിക്കുന്നവരുണ്ട്. അങ്ങനെ ഉളളവർക്ക് ഒരു തിരിച്ചടിയാണ് ഇന്ന് ലോകം അനുഭവിക്കുന്ന ഈ മഹാമാരി. വീടും പരിസരവും ശുചിയാക്കാൻ ആഴ്ച്ചയിൽ ഒരുദിവസം നാം ഏവരും Dry Day ആചരിക്കണം .എല്ലവരും ഇതുപോലുള്ള ശുചിത്വ ശീലങ്ങൾ പാലിച്ച് മുന്നോട്ടു പോയാൽ ഇന്ന് ലോകത്തിൽ നിലനിൽക്കുന്ന പകുതി അസുഖങ്ങളും ഇല്ലാതാവും. വൃത്തി, വെടിപ്പ്, ശുദ്ധി എന്നിവയുടെ സമാന അർത്ഥത്തിൽ തന്നെയാണ് ശുചിത്വം എന്ന വാക്കും ഉപയോഗിക്കുന്നത്.90 ശതമാനം രോഗങ്ങൾക്കും കാരണം ആരോഗ്യ ശുചിത്വത്തിൻ്റെ കുറവാണ്. വ്യക്തി ശുചിത്വം, ഗൃഹ ശുചിത്വം, പരിസര ശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വത്തിൻ്റെ മുഖ്യ ഘടകങ്ങൾ. വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്, അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളും, ജീവിതശൈലി രോഗങ്ങളും ഒരു പരുതി വരെ നമുക്ക് തടയാനാകും. ശുചിത്വം ഒരു സംസ്കാരമാണ്. അത് നമ്മൾ ജീവിതത്തിൻ്റെ ഭാഗമാക്കണം. രോഗം വന്നിട്ട് ചികിത്സിക്കുന്നതിലും നല്ലത് രോഗം വരാതെ നോക്കുന്നതല്ലേ? അതുകൊണ്ട് തന്നെ ഇന്ന് നാം കോവിഡിനെ പ്രതിരോധിക്കാൻ ചെയ്യുന്ന ഓരോ പ്രവർത്തികളും കോവിഡ് മാറുന്നതിനോടൊപ്പം മാറ്റില്ലെന്നു പ്രതീക്ഷിക്കുന്നു .

ഹൃദ്യ
9 A സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം