സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/ഉദ്യാനം

Schoolwiki സംരംഭത്തിൽ നിന്ന്
ഉദ്യാനം


ഉദ്യാന പാലകാ നിന്നാരാമത്തിൽ
പുഷ്പങ്ങളെല്ലാം ഉണർന്നെണീറ്റോ-
നിശാഗൃഹശയ്യയിൽ നിന്നും
ഉദയാർക്ക കിരണങ്ങളേറ്റുണർന്നുവോ?
ഭ്രമങ്ങൾ വന്നുവോ തേനുണ്ണുവാൻ
ശലഭങ്ങൾ വന്നുവോ മധുനുകരാൻ
അതിശോഭയേറ്റും നിന്നുദ്ധ്യാനവാടിയിൽ
കുസുമങ്ങൾ നൃത്തമാടിയോ ഇളം തെന്നലിൽ
അയലത്തെ കുട്ടികൾ പൂ വന്നു ചോദിച്ചോ
പനിനീർസുമങ്ങൾ കടാക്ഷമയച്ചോ
വാത്സല്യമോടെ കിടാങ്ങൾ നേരെ...
അതു കണ്ടവർതൻ തൂമുഖം മറ്റൊരു
ചെമ്പനീരലരായ് തുടുത്തു കണ്ടോ?

സിബിത
9 E സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത