സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
ജീവിതം


എന്താണു ജീവിതം ?
ഞാൻ ചോദിച്ചു
മരങ്ങളോടും
പുഴകളോടും
പൂക്കളോടും
അവരൊന്നിച്ച് പുഞ്ചിരിച്ചു
എന്ത് ! ഒരു പുഞ്ചിരിയോ ?
കുയിൽനോടും കുഞ്ഞികിളിയോടും
ഇതു തന്നെ ആവർത്തിച്ചു.
അവർ ഒരു മൂളിപ്പാട്ട് പാടി
ജീവിതമൊരു സംഗീതമോ ?
അരങ്ങിലെ അഭിനയതാവിനോടും
ചോദ്യം ആവർത്തിച്ചു.
അരങ്ങുണർത്തും അഭിനയത്തിനിടയിൽ
അയാൾ മൊഴിഞ്ഞു.
ജീവിതം ഓഭിനയം മാത്രം.
അതേ.........
ജീവിതമൊരു പുഞ്ചിരിയാണ്
ജീവിതമൊരു സംഗീതമാണ്
ജീവിതമൊരു അഭിനയമാണ്.....

സോനാ എം ജെ
9 B സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത